'ആരെങ്കിലും എന്നെ സഹായിക്കൂ, എന്നെ തട്ടിക്കൊണ്ടുപോയതാണ്', അറ്റുപോയ സ്വന്തം കൈ ചേര്‍ത്തുപിടിച്ച് നഗ്നനായ പുരുഷന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത് കേട്ട് ആളുകള്‍ വിറച്ച് പോയി. ഗ്രിംസ്ബിയിലെ കൊന്‍വാമോര്‍ റോഡിലാണ് നാടകീയ സംഭവങ്ങള്‍. തട്ടിക്കൊണ്ടപോയവര്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന വീടിന്റെ ജനല്‍ തകര്‍ത്താണ് ഇദ്ദേഹം രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഈ ശ്രമത്തിനിടെയാണ് കൈ വേര്‍പ്പെട്ടതെന്നാണ് കരുതുന്നത്. സഹായം അഭ്യര്‍ത്ഥിച്ച് നഗ്നനായി പ്രത്യക്ഷപ്പെട്ട മനുഷ്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിലാണ് അറ്റുപോയ കൈയുമായി നീങ്ങുന്ന പുരുഷനെ കാണുന്നത്. സംഭവം അറിഞ്ഞതോടെ പോലീസും, ആംബുലന്‍സും ഈസ്റ്റ് മാര്‍ഷിലേക്ക് കുതിച്ചെത്തി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് നടന്ന സംഭവത്തിന് ശേഷം റോഡിന് എതിര്‍വശമുള്ള ഷോപ്പിലാണ് പരുക്കേറ്റ വ്യക്തി അഭയം തേടിയത്. വൈകുന്നേരം നാല് മണിയോടെയാണ് എന്തോ തകര്‍ക്കുന്ന ശബ്ദം കേട്ട് പുറത്തുവന്നതെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. വലിയ ജനല്‍ തകര്‍ത്താണ് അയാള്‍ നഗ്നനായി പുറത്തുവന്നത്. ചോര വലതുകൈയില്‍ നിന്ന് ചീറ്റുന്ന നിലയിലായിരുന്നു, ഇദ്ദേഹം വെളിപ്പെടുത്തി.
ആരെങ്കിലും സഹായിക്കണം, തന്നെ തട്ടിക്കൊണ്ടുവന്നതാണെന്ന് ഇയാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. അടുത്തുള്ള ഷോപ്പിലേക്ക് ഓടിയെത്തിയ വ്യക്തിയെ കടയുടമ സഹായിച്ചു. പോലീസ് വരുന്നത് ഇവിടെ തുടര്‍ന്ന വ്യക്തിയുടെ നഗ്നത മറയ്ക്കാന്‍ ഡോര്‍മാറ്റാണ് നല്‍കിയത്. തടവില്‍ രണ്ട് പേര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് ചില്ല് തകര്‍ത്ത് രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്. സംഭവത്തിന് പിന്നാലെ വീട് പോലീസ് സീല്‍ ചെയ്തു.
ഡിറ്റക്ടീവുമാര്‍ വീടുകളില്‍ കയറി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. പരുക്കേറ്റ വ്യക്തിയുടെ അവസ്ഥ എന്താണെന്നതിനും സ്ഥിരീകരണമില്ല.