CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 53 Minutes 27 Seconds Ago
Breaking Now

തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് 50 കോടി മൂല്യമുള്ള നിരോധിത നോട്ടുകള്‍ ; ധനമന്ത്രിയ്ക്ക് കത്തയച്ച് ക്ഷേത്ര ഭാരവാഹികള്‍

നോട്ടുകള്‍ നിരോധിച്ചെങ്കിലും ഭക്തര്‍ ഇവ കാണിക്കയായി നല്‍കുന്നത് ഇപ്പോഴും തുടരുകയാണെന്ന് തിരുപ്പതി ക്ഷേത്രം ഭാരവാഹികള്‍ .

കേന്ദ്രസര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് 1000, 500 നോട്ടുകള്‍ നിരോധിച്ചെങ്കിലും ഭക്തര്‍ ഇവ കാണിക്കയായി നല്‍കുന്നത് ഇപ്പോഴും തുടരുകയാണെന്ന് തിരുപ്പതി ക്ഷേത്രം ഭാരവാഹികള്‍ .

ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് 50 കോടി രൂപ മൂല്യമുള്ള നിരോധിച്ച നോട്ടുകളാണ് . 1000 രൂപയുടെ 18 കോടി മ്യൂല്യമുണ്ടായിരുന്ന 1.8 ലക്ഷം നോട്ടുകളും, 31.7 കോടി രൂപയുടെ മൂല്യം വരുമായിരുന്ന 500 രൂപയുടെ 6.34 ലക്ഷം നോട്ടുകളുമാണ് ഭക്തരില്‍ നിന്ന് കാണിക്കയായി ക്ഷേത്രത്തിലെത്തിയത്.

പണം റിസര്‍വ് ബാങ്കിലോ മറ്റേതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ നിക്ഷേപിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് അഭ്യര്‍ഥിച്ചതായി തിരുപ്പതി ദേവസ്ഥാനം ചെയര്‍മാന്‍ വൈ വി സുബ്ബ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.