CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 37 Seconds Ago
Breaking Now

ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ മോഡല്‍; ബലം പ്രയോഗിച്ച് ചുംബിച്ചു, കയറിപ്പിടിച്ചു;സംഭവം യുഎസ് ഓപ്പണ്‍ ടെന്നീസിനിടെ

1997-ല്‍ മോഡലിംഗില്‍ പ്രവര്‍ത്തക്കവെയാണ് ട്രംപിനെ പരിചയപ്പെടുന്നതും ഈ സംഭവങ്ങള്‍ ഉണ്ടായതെന്നും ഡോറിസ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 23 വര്‍ഷം മുന്‍പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി മുന്‍ മോഡല്‍ രംഗത്ത്. 1997ല്‍ യുഎസ് ഓപ്പണ്‍ ടെന്നീസിന് ഇടെയാണ് സംഭവം. ന്യൂയോര്‍ക്കില്‍ ട്രംപിന്റെ വിഐപി ബോക്‌സില്‍ വെച്ച് നേരിട്ട അക്രമത്തില്‍ ദുഃഖിതയായെന്ന് ഫ്‌ളോറിഡയില്‍ താമസിക്കുന്ന 48-കാരി ആമി ഡോറിസ് ആരോപിച്ചു. 

എന്നാല്‍ ആരോപണങ്ങള്‍ ട്രംപ് തള്ളി. ട്രംപ് തന്നെ ബലം പ്രയോഗിച്ച് ചുംബിക്കുകയും, രക്ഷപ്പെടാതിരിക്കാന്‍ ലോക്ക് ചെയ്ത് നിര്‍ത്തുകയും ചെയ്‌തെന്ന് ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ആമി വെളിപ്പെടുത്തി. മോശമായ രീതിയില്‍ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ ട്രംപിനെ തള്ളിനീക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് ബലം പ്രയോഗിച്ച് പിടിച്ചുനിര്‍ത്തി ശരീരഭാഗങ്ങളില്‍ കയറിപ്പിടിച്ചത്, ആമി ഡോറിസ് പറയുന്നു. 

വായിലേക്ക് നാക്ക് കടത്താന്‍ ശ്രമിക്കുന്നതിനെ എന്ത് പറഞ്ഞ് വിളിക്കുമെന്ന് അറിയില്ലെന്നും മുന്‍ മോഡല്‍ വ്യക്തമാക്കി. താന്‍ ഈ ശ്രമങ്ങളെ എതിര്‍ത്തതായും ആമി വെളിപ്പെടുത്തി. എന്നാല്‍ പ്രസിഡന്റ് ആമിയെ ഒരു തരത്തിലും അപമാനിക്കുകയോ, ചൂഷണം ചെയ്യുകയോ, മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്ന് ട്രംപിന്റെ അഭിഭാഷകര്‍ അവകാശപ്പെട്ടു. വിഐപി ബോക്‌സില്‍ ലൈംഗിക പീഡനം നടന്നാല്‍ നിരവധി ദൃക്‌സാക്ഷികള്‍ ഉണ്ടാകുമെന്നും അഭിഭാഷകര്‍ ഗാര്‍ഡിയനോട് പറഞ്ഞു. 

1997-ല്‍ മോഡലിംഗില്‍ പ്രവര്‍ത്തക്കവെയാണ് ട്രംപിനെ പരിചയപ്പെടുന്നതും ഈ സംഭവങ്ങള്‍ ഉണ്ടായതെന്നും ഡോറിസ് വ്യക്തമാക്കി. ഒരു നീരാളിയെ പോലെയാണ് ട്രംപ് തന്നെ വരിഞ്ഞുമുറുക്കാന്‍ ശ്രമിച്ചതെന്നും, തുടര്‍ച്ചയായി അപമാനിക്കപ്പെട്ടപ്പോള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ബിസിനസ്സ് വമ്പന്‍ ഇതൊന്നും ശ്രദ്ധിച്ചില്ലെന്നുമാണ് ഇവരുടെ ആരോപണം. 

2016ല്‍ നിരവധി സ്ത്രീകള്‍ ട്രംപിനെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ കുടുംബത്തിന്റെ ബുദ്ധിമുട്ട് ഓര്‍ത്താണ് പറയാതിരുന്നത്. ഇപ്പോള്‍ ഇരട്ട പെണ്‍കുട്ടികള്‍ക്ക് 13 വയസ്സായി. ഇതുപോലെ ആരും ചെയ്യരുതെന്ന് മക്കള്‍ക്ക് അറിവ് നല്‍കണമെന്ന് തോന്നി, ഡോറിസ് കൂട്ടിച്ചേര്‍ക്കുന്നു. തന്റെ പ്രചരണങ്ങളെ അട്ടിമറിക്കാനാണ് ഈ കെട്ടുകഥകളെന്നാണ് ട്രംപിന്റെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.