CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 38 Minutes 31 Seconds Ago
Breaking Now

ബ്രിട്ടനില്‍ രണ്ടാംഘട്ട കൊറോണ വ്യാപനം തടയാന്‍ കഴിയില്ല; സത്യം വിളിച്ചുപറഞ്ഞ് പ്രധാനമന്ത്രി; അടുത്ത ആറ് മാസം വിലക്കുകള്‍ വന്നും, പോയും ഇരിക്കും; ആറ് പേരുടെ സമ്പര്‍ക്ക നിയമം ലംഘിക്കപ്പെടുന്നു?

14 ദിവസം നീളുന്ന സര്‍ക്യൂട്ട് ബ്രേക്കര്‍ പരിപാടിയാണ് ഇതില്‍ പ്രധാനം

അടുത്ത ആറ് മാസത്തേക്ക് ബ്രിട്ടനില്‍ ഓണ്‍-ഓഫ് രീതിയില്‍ വിലക്കുകള്‍ വന്നും, പോയും ഇരിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. രാജ്യത്ത് രണ്ടാംഘട്ട കൊറോണാവൈറസ് വ്യാപനം സംഭവിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവര്‍ക്ക് ആറാഴ്ച പിന്നിലാണ് രാജ്യമെന്നതിനാല്‍ യുകെയില്‍ രണ്ടാംഘട്ട വ്യാപനം ഒരു തരത്തിലും ഒഴിവാക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി ഭയപ്പെടുന്നു. 

അതുകൊണ്ട് തന്നെ അടുത്ത ആറ് മാസത്തേക്ക് വിലക്കുകള്‍ ഓണ്‍, ഓഫ് രീതിയില്‍ തുടരുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. സാമൂഹിക സമ്പര്‍ക്കം കുറയ്ക്കാനുള്ള നിയമങ്ങളും വിലക്കുകളും പൊതുജനം സമ്പൂര്‍ണ്ണമായി പാലിക്കുന്നില്ലെന്ന ഡൗണിംഗ് സ്ട്രീറ്റിന്റെ ആശങ്കകള്‍ക്ക് ഇടയിലാണ് ഈ പ്രഖ്യാപനം. ശൈത്യകാലം പ്രതിസന്ധി കൂടാതെ കടന്നുകിട്ടാനുള്ള വഴികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഇടയ്ക്കിടെ വിലക്കും, ഇടയ്ക്ക് ആശ്വാസവുമായി മുന്നോട്ട് നീങ്ങും. 

14 ദിവസം നീളുന്ന സര്‍ക്യൂട്ട് ബ്രേക്കര്‍ പരിപാടിയാണ് ഇതില്‍ പ്രധാനം. രാജ്യമെമ്പാടും വൈറസിനെ തടഞ്ഞുനിര്‍ത്താന്‍ താല്‍ക്കാലികമായി കര്‍ശന വിലക്കുകള്‍ പ്രഖ്യാപിക്കുകയും, പിന്നീട് നീക്കുകയും ചെയ്യും. ആവശ്യമായി വന്നാല്‍ ഈ രീതി വീണ്ടും ആവര്‍ത്തിക്കും. വീടുകള്‍ തമ്മിലുള്ള സാമൂഹിക ബന്ധം വിലക്കുന്നതും, ബാറും, പബ്ബും ഉള്‍പ്പെടുന്ന ഹോസ്പിറ്റാലിറ്റി മേഖല അടച്ചിടുന്നതോ, ഇവയുടെ പ്രവര്‍ത്തന സമയം ചുരുക്കുകയോ ചെയ്യുന്നതാണ് ഇതിലെ നടപടിക്രമം. 

ഗുരുതരമായ മെഡിക്കല്‍ അവസ്ഥ നേരിടുന്നവര്‍ക്ക് വ്യക്തിപരമായ രീതിയിലുള്ള ഉപദേശങ്ങളാകും സര്‍ക്കാര്‍ നല്‍കുക. മുന്‍പ് രാജ്യത്തുള്ളവര്‍ക്കെല്ലാം ഒരേ നിയമം നടപ്പാക്കിയ രീതി ഒഴിവാക്കും. ആറ് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിനുള്ള വിലക്ക് പാലിക്കാനാണ് പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നത്. രണ്ടാം ദേശീയ ലോക്ക്ഡൗണ്‍ ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ എല്ലാ കാര്യങ്ങളും പരിശോധിച്ച് വരികയാണ്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.