CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 54 Minutes 45 Seconds Ago
Breaking Now

ദൃശ്യം 2 സിനിമയുടെ ചിത്രീകരണം ഇന്ന് കൊച്ചിയില്‍ ആരംഭിക്കും

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 സിനിമയുടെ ചിത്രീകരണം ഇന്ന്  കൊച്ചിയില്‍ ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം.  അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് പരിശോധന പൂര്‍ത്തിയാക്കി.ആദ്യ പത്ത് ദിവസം ഇന്‍ഡോര്‍ രംഗങ്ങളാവും ചിത്രീകരിക്കുക. രണ്ടാഴ്ചയ്ക്കപ്പുറം തൊടുപുഴയിലേക്ക് ഷൂട്ടിംഗ് ഷിഫ്റ്റ് ചെയ്യും.  കൊച്ചിയിലെ ചിത്രീകരണത്തിന് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക 26ന് ആയിരിക്കും .

കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിംഗ് ഷെഡ്യൂള്‍ തീരുന്നതു വരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും.

ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിംഗ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തു നിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിംഗ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല.

17ന് ഷൂട്ടിംഗ് തുടങ്ങേണ്ടിയിരുന്ന ചിത്രം കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.