CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 5 Minutes 7 Seconds Ago
Breaking Now

പീഡന കേസുകളിലെ പ്രതികളെ ജനം അറിയണം ; ' ഓപ്പറേഷന്‍ ദുരാചാരി' യുമായി യോഗി സര്‍ക്കാര്‍

പീഡനക്കേസുകളില്‍ പ്രതിയാകുന്ന ആളുകളുടെ വിശദാംശങ്ങള്‍ പുറംലോകത്ത് അറിയാറില്ല. ഇത് ഒഴിവാക്കാനാണ് ഇത്തരത്തില്‍ പോസ്റ്ററുകള്‍ പതിക്കുന്നത്.

ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ക്രിമിനലുകള്‍ക്കെതിരെ കൂടുതല്‍ നടപടികളുമായി രംഗത്ത്. 'ഓപ്പറേഷന്‍ ദുരാചാരി' എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ ബലാത്സംഗ കേസുകളിലും ലൈംഗികാതിക്രമ കേസുകളിലും പ്രതികളായവരെ പരസ്യമായി പ്രദര്‍ശിപ്പിക്കുകയാണ് പുതിയ പദ്ധതിയില്‍ ചെയ്യുന്നത്. പീഡന, ബലാത്സംഗ കേസ് പ്രതികളുടെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ തെരുവുകളില്‍ സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പോസ്റ്ററുകള്‍ സംസ്ഥാനത്തൊട്ടാകെയുള്ള റോഡ് ക്രോസിംഗുകളില്‍ സ്ഥാപിക്കാനാണ് യോഗി ആദിത്യനാഥ് പൊലീസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പീഡനക്കേസുകളില്‍ പ്രതിയാകുന്ന ആളുകളുടെ വിശദാംശങ്ങള്‍ പുറംലോകത്ത് അറിയാറില്ല. ഇത് ഒഴിവാക്കാനാണ് ഇത്തരത്തില്‍ പോസ്റ്ററുകള്‍ പതിക്കുന്നത്.

ബലാത്സംഗക്കേസുകളില്‍ പ്രതികളായവര്‍ക്ക് എതിരെ ശക്തമായ നടപടിയെടുക്കാന്‍ വനിത പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. അതേസമയം, 'ഓപ്പറേഷന്‍ ദുരാചാരി'യുടെ ഭാഗമായി സംസ്ഥാനത്ത് ആന്റി  റോമിയോ സ്‌ക്വാഡുകള്‍ സജീവമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉണ്ടാകുന്ന കാലതാമസത്തിനെതിരെ മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സ്ത്രീകള്‍ക്കെതിരെ എന്തെങ്കിലും അതിക്രമങ്ങള്‍ നടന്നാല്‍ ബീറ്റ് ഇന്‍ ചാര്‍ജ്, സ്റ്റേഷന്‍ ഓഫീസര്‍, സര്‍ക്കിള്‍ ഓഫീസര്‍ എന്നിവര്‍ ഉത്തരവാദികളായിരിക്കുമെന്നും നടപടി സ്വീകരിക്കാന്‍ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.