CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 19 Minutes 23 Seconds Ago
Breaking Now

എസ്പിബിയെ കാണാന്‍ ആരാധകരുടെ ഒഴുക്ക് ; പൊതുദര്‍ശനം ഉപേക്ഷിച്ചു ; ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വിട നല്‍കും

ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്‌കാര ചടങ്ങിന് അടുത്ത ബന്ധുക്കള്‍ക്കു മാത്രമേ പ്രവേശനമുള്ളൂ.

എസ് പി ബിയുടെ ഭൗതിക ശരീരം അവസാനമായികാണാന്‍ തിരക്കേറിയതോടെ ചെന്നൈ വീട്ടിലെ പൊതുദര്‍ശനത്തിന് വന്‍ തിരക്ക്. തുടര്‍ന്ന് ചെന്നൈ നുങ്കംപക്കത്തെ വീട്ടിലെ പൊതുദര്‍ശനം ഒഴിവാക്കി ഭൗതിക ശരീരം റെഡ് ഹില്‍സിലേക്ക് മാറ്റുകയായിരുന്നു.ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ 11 മണിക്ക് സംസ്‌കാരം നടത്തും.

കോവിഡ് ബാധിച്ച് ചികിത്സ തേടിയിരിക്കേയാണ് ആരോഗ്യനില മോശമായത്. പ്രാര്‍ത്ഥന വിഫലമായി . വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്തരിച്ചു. മകനാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. വീട്ടിലെത്തിച്ച മൃതദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജനം ഒഴുകിയെത്തിയതോടെ പോലീസിനും നിയന്ത്രിക്കാന്‍ കഴിയാതെയായി. തുടര്‍ന്നാണ് പൊതുദര്‍ശനം കുടുംബത്തിന്റെ സമ്മതത്തോടെ അവസാനിപ്പിച്ചത്. ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്‌കാര ചടങ്ങിന് അടുത്ത ബന്ധുക്കള്‍ക്കു മാത്രമേ പ്രവേശനമുള്ളൂ.




കൂടുതല്‍വാര്‍ത്തകള്‍.