CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 13 Seconds Ago
Breaking Now

ഇങ്ങനെ പോയാല്‍ പ്രതിദിനം 100 കൊവിഡ് മരണങ്ങള്‍; മൂന്ന്, നാല് ആഴ്ചയ്ക്കുള്ളില്‍ സ്ഥിതി മാറിമറിയുമെന്ന് സേജ് ശാസ്ത്രജ്ഞന്‍; ലണ്ടനില്‍ ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി

യുകെയില്‍ പതിയെ ആണെങ്കിലും മരണസംഖ്യ ഉയരുകയും, പോസിറ്റീവ് കേസുകള്‍ അതിവേഗത്തില്‍ മാറിമറിയുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്

അടുത്ത മൂന്ന്, നാല് ആഴ്ചകളില്‍ ബ്രിട്ടനില്‍ പ്രതിദിനം കൊവിഡ് ബാധിച്ച് 100 പേര്‍ മരിക്കുന്ന സാഹചര്യം എത്തിച്ചേരുമെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന സര്‍ക്കാര്‍ ശാസ്ത്രജ്ഞന്‍. സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജസീസിലെ (സേജ്) ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ ഗ്രഹാം മെഡ്‌ലിയാണ് വൈറസ് സമൂഹത്തിന് ദോഷകരമായ രീതിയില്‍ നിലനില്‍ക്കുമ്പോള്‍ മരണസംഖ്യ മൂന്നക്കം കടക്കുന്നത് ഒഴിവാക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കുന്നത്. 

വൈറസ് ബാധിച്ചുള്ള മരണസംഖ്യ ഒരു ശതമാനവും, പ്രതിദിനം 10,000 പുതിയ ഇന്‍ഫെക്ഷനും റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയിലേക്ക് എത്തുമ്പോഴാണ് ഈ മരണനിരക്ക് സംഭവിക്കുകയെന്ന് അദ്ദേഹം വിശദമാക്കി. മരണസംഖ്യ 0.8 ശതമാനമായി പിടിച്ചുനിര്‍ത്തുന്നത് പോലും ചികിത്സയുടെ പേരില്‍ വലിയ വിജയമായിരിക്കുമെന്ന് പ്രൊഫസര്‍ മെഡ്‌ലി കൂട്ടിച്ചേര്‍ത്തു. യുകെയില്‍ പതിയെ ആണെങ്കിലും മരണസംഖ്യ ഉയരുകയും, പോസിറ്റീവ് കേസുകള്‍ അതിവേഗത്തില്‍ മാറിമറിയുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. 

ചികിത്സാ രീതികള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വൈറസിന്റെ വ്യാപനം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ലണ്ടന്‍ ട്രാഫല്‍ഗാര്‍ സ്‌ക്വയറില്‍ ലോക്ക്ഡൗണ്‍ അടിച്ചേല്‍പ്പിക്കുന്നതിന് എതിരെ 15,000-ത്തോളം വരുന്ന പ്രതിഷേധക്കാരാണ് രംഗത്തെത്തിയത്. യുകെയിലെ കൊറോണ വിലക്കുകള്‍ക്ക് എതിരെ നടന്ന പ്രതിഷേധങ്ങളില്‍ ചിലര്‍ പോലീസുമായി ഏറ്റുമുട്ടി. മാസ്‌ക് ഉപേക്ഷിച്ച് തിങ്ങിക്കൂടിയാണ് ലണ്ടന്‍ സ്‌ക്വയറില്‍ പ്രതിഷേധക്കാര്‍ റാലിയില്‍ പങ്കെടുത്തത്. ബ്രിട്ടനിലെ കൊറോണാവൈറസ് വിലക്കുകള്‍ പാലിക്കണമെന്ന പോലീസ് അഭ്യര്‍ത്ഥന ഇവര്‍ മാനിച്ചില്ല. 

പ്രതിഷേധത്തില്‍ പങ്കെടുത്ത 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു, രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്റെ സഹോദരന്‍ പിയേഴ്‌സ് കോര്‍ബിന്‍, 73, കൊവിഡും 5ജ ടെക്‌നോളജിയും തമ്മില്‍ ബന്ധമുണ്ടെന്ന് വാദിക്കുന്ന ഡേവിഡ് ഐകെ എന്നിവരും ജനക്കൂട്ടത്തിനൊപ്പം ചേര്‍ന്നു. 




കൂടുതല്‍വാര്‍ത്തകള്‍.