CURRENCY RATE -
1 GBP :
100.35 INR
1 EUR :
83.52 INR
1 USD :
75.04 INR
Last Updated :
1 Hours 45 Minutes 7 Seconds Ago
Breaking Now

ഹാർമണിയിൽ ഷിഫ്റ്റ്‌ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് മോഹിപ്പിക്കുന്ന ശമ്പളം.. എന്നിട്ടും ജി പി മാരെ ലഭിക്കുന്നില്ല.

ബ്രിട്ടനിലെ ഏറ്റവും വലിയ കെയർ സേവന ദാതാക്കളും രണ്ടര ലക്ഷം രോഗിക്കൾക്ക് ഒരു നേഴ്സെന്ന പേരിൽ പഴി കേട്ടതുമായ ഹാർമണി ഡോക്ടർമാർക്ക് നൽകുന്നത് ഒരു ഷിഫ്റ്റിനു 1350 പൗണ്ട് വീതമാണ് എന്ന് റിപ്പോർട്ടുകൾ.

ബ്രിട്ടനിലെ ഏറ്റവും വലിയ കെയർ സേവന ദാതാക്കൾ ആണ് ഹാർമണി. രാത്രി കാലങ്ങളിലെ ഷിഫ്റ്റ്‌ ജോലി ചെയ്യാൻ ആവശ്യത്തിനു ജി പി മാരെ കിട്ടാത്ത സാഹചര്യത്തിൽ അവർക്ക് പകരം വിദഗ്ധ പരിശീലനം ലഭിച്ച നേഴ്സുമാരെ നിയമിക്കുന്നു എന്ന പേരിൽ പഴി കേട്ട ഇവർ ഡോക്ടർമാർക്ക് അവരുടെ സേവനത്തിനു മണിക്കൂറിൽ 150 പൗണ്ട് വച്ചാണ് നൽകുന്നത്. ഒൻപതു മണിക്കൂർ നീളുന്ന രാത്രി കാലങ്ങളിലെ ഷിഫ്റ്റ്‌ ജോലിയ്ക്ക് ആവശ്യത്തിനു ജി പി മാരെ കിട്ടാതെ മാനേജർമാർ വലയുന്ന സാഹചര്യത്തിലാണ് ഇത്. ഇതിനു പുറമേ രാത്രി സമയങ്ങളിലെ ഷിഫ്റ്റുകൾക്ക് തങ്ങളുടെ സുഹൃത്തുക്കളെ ശുപാർശ ചെയ്യുന്ന ജി പി മാർക്ക് 1000 പൗണ്ട് വീതം അധിക ബോണസ്സും ഇവർ നൽകുന്നു.

രണ്ടര ലക്ഷം രോഗികൾക്ക് ഒരു നേഴ്സ് എന്ന വിവരം പുറത്തറിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ലോകം അറിഞ്ഞത്. എന്നാൽ കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ഒരു ഫാമിലി ഡോക്ടറിനെയും സാധാരണ ഡ്യൂട്ടി സമയത്തിൽ കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിക്കില്ല എന്ന് ഹെൽത്ത്‌ സെക്രട്ടറി അറിയിച്ചു. ഡോക്ടർമാരെ ഒരിക്കലും ഓവർ ടൈമിനു നിർബന്ധിക്കില്ല എന്ന് പറഞ്ഞ ഹെൽത്ത്‌ സെക്രട്ടറി ജെറമി ഹണ്ട് "അവർ കഠിനമായി അധ്വാനിക്കുന്നുണ്ട് എന്നും അവർക്കും ഒരു കുടുംബം ഉണ്ട്, അവർക്കും ജീവിതമുണ്ട് എന്ന കാര്യം മറക്കരുത്" എന്നും പറഞ്ഞു.

2004 - ലെ ലേബർ കോണ്‍ട്രാക്റ്റ് അനുസരിച്ച് ഹാർമണി പോലെയുള്ള പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ ജി പി മാർക്ക് അനുവാദമുണ്ട്. എന്നാൽ പല ജി പി മാർക്കുംഹാർമണിയുടെ അടിസ്ഥാന മാനദണ്ഡങ്ങളിൽ തൃപ്തിയില്ലാത്തതിനാൽ ഇവരുടെ കീഴിൽ ജോലി ചെയ്യാൻ താല്പര്യമില്ല. ലണ്ടൻ, ദി സൗത്ത് ഈസ്റ്റ്‌, ദി മിഡ് ലാൻഡ്സ്, ദി വെസ്റ്റ് കണ്‍ട്രി എന്നിവടങ്ങളിൽ എല്ലാം ഹാർമണിയ്ക്ക് കരാറുകൾ ഉണ്ട്. മെയിൽ കണ്ടെത്തിയ രേഖകളിൽ ഒന്നിൽ ഹാർമണിയിലെ ഒരു സീനിയർ മാനേജർ സുഹൃത്തുക്കളെ ഷിഫ്റ്റ്‌ ജോലിയ്ക്ക് ശുപാർശ ചെയ്യുന്ന ജി പി മാർക്ക് 1000 പൗണ്ട് വീതം ബോണസ് ഉണ്ട് എന്ന് വ്യക്തമാക്കുന്ന മെമ്മോയും ഉണ്ട്. സീനിയർ മാനേജർ കഴിഞ്ഞ വർഷം അയച്ച മെമ്മോ ആണ് ഇത്.  




കൂടുതല്‍വാര്‍ത്തകള്‍.