CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 36 Seconds Ago
Breaking Now

ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളികള്‍ക്ക് ഡോ ഗബ്രിയേലിന്റെ മരണത്തോടെ നഷ്ടമായത് ഒരു മാര്‍ഗ്ഗദര്‍ശിയെ ; കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും അസോസിയേഷന്‍ അംഗങ്ങള്‍ എത്തി കണ്ണീരോടെ ' കുടുംബ കാരണവര്‍ക്ക് 'വിട നല്‍കി

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഗ്ലോസ്റ്റര്‍ മലയാളികള്‍ തങ്ങളുടെ പ്രിയ കാരണവര്‍ ഡോ തിയോഡോര്‍ ഗബ്രിയേലിന് വിട നല്‍കി. ചെൽറ്റൻഹാം  സെമിത്തേരിയിലായിരുന്നു അന്ത്യ വിശ്രമം ഒരുക്കിയിരുന്നത്. എന്നും ഗ്ലോസ്റ്റര്‍ഷെയറിനോട് പ്രത്യേക സ്‌നേഹം കാണിച്ചിരുന്ന അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ഈ മണ്ണില്‍ തന്നെ അന്ത്യവിശ്രമം ഒരുക്കുകയായിരുന്നു.തലേ ദിവസം ചെല്‍റ്റ്‌നാമില്‍ നടന്ന പൊതു ദര്‍ശനത്തില്‍ നിരവധി പേര്‍ അവസാനമായി ഒരുനോക്ക് കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങില്‍ പങ്കെടുത്തു. ജിഎംഎ പ്രസിഡണ്ട് എലിസബത്ത് ,സെക്രട്ടറി സണ്ണി ലൂക്കോസ്, മനോജ്  വേണുഗോപാൽ , ലോറൻസ് പെല്ലിശ്ശേരി , തുടങ്ങിയവരുടെ  നേത്യത്വ ത്തിൽ ചടങ്ങുകൾ നിയന്ത്രിച്ചു.

വെള്ളിയാഴ്ച ഒന്നരയ്ക്ക് വില്ലോ ചാപ്പല്‍ സെമിത്തേരിയില്‍ ക്രിമേഷന്‍ നടന്നു. 30 പേര്‍ക്ക് പങ്കെടുക്കാവുന്ന രീതിയിലായിരുന്നു ചടങ്ങ്. ചെല്‍റ്റ്ഹാം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ പാസ്റ്റര്‍ പോള്‍സ് സ്മിത്ത് ചടങ്ങിന് നേതൃത്വം നല്‍കി.ഡോക്ടര്‍ക്കൊപ്പം ഏറെ കാലം ജോലി ചെയ്തിട്ടുള്ള ഫ്രഡ് ഹ്യൂസും ചടങ്ങില്‍ സംസാരിച്ചു

ആദ്യം മകള്‍ സുനൈനയുടെ ട്രിബ്യൂട്ടായിരുന്നു. സുനൈനയ്ക്ക് വേണ്ടി പാസ്റ്റര്‍ ട്രിബ്യൂട്ട് വായിക്കുകയായിരുന്നു.ജിഎംഎ അസോസിയേഷന് വേണ്ടി ലോറന്‍സ് പല്ലിശേരിയും ഡോ ഗബ്രിയേലിനെ അനുസ്മരിച്ച് സംസാരിച്ചു.പ്രാര്‍ത്ഥനയ്ക്ക് ശേഷം ക്രിമേഷന്‍ ചടങ്ങുകള്‍ നടന്നു. 

ജിഎംഎ യുടെ അംഗങ്ങള്‍ സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ തന്നെ പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്തു.

ജിഎംഎ അസോസിയേഷന്‍ ഒരു കുടുംബത്തെ പോലെയാണ് പ്രൊഫസറേയും കുടുംബത്തേയും കണ്ടിരുന്നത്. കിടപ്പിലായ സമയങ്ങളില്‍ അസോസിയേഷന്‍ അംഗങ്ങള്‍ ചേര്‍ന്ന് ഗ്രൂപ്പുണ്ടാക്കി അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിക്കുകയും കുടുംബത്തിന് പിന്തുണയായി കൂടെ നില്‍ക്കുകയും ചെയ്തു. ഗ്ലോസ്റ്റര്‍ഷെയറില്‍ നിന്ന് മാറി ഒറ്റയ്ക്കായി പോയി എന്ന തോന്നല്‍ വരാതിരിക്കാന്‍ ഓരോ അംഗങ്ങളും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത്രയും മാനസിക അടുപ്പമാണ് അംഗങ്ങള്‍ക്ക് ഡോ ഗബ്രിയേലും കുടുംബവുമായി ഉണ്ടായിരുന്നത്.

85 കാരനായ ഗബ്രിയേല്‍ തിയഡോര്‍ ആദ്യകാല കുടിയേറ്റക്കാര്‍ക്ക് ഒരു മാര്‍ഗ്ഗ ദര്‍ശിയും സഹായിയും ആയിരുന്നു. ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ രൂപം നല്‍കിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. 2002ല്‍ ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ ആരംഭിക്കുമ്പോള്‍ ആദ്യകാല പ്രസിഡന്റായിരുന്നു. ആറ് വര്‍ഷം GMA യുടെ  പ്രസി ഡന്റും പിന്നീട്‌ 12 വര്‍ഷത്തോളം സംഘടനയുടെ രക്ഷാധികാരിയുമായിരുന്നു. പിന്നീടുള്ള പ്രവര്‍ത്തനങ്ങളിലും എല്ലാവര്‍ക്കും പിന്തുണയുമായി അദ്ദേഹം ഉണ്ടായിരുന്നു.

12 ഓളം പുസ്തകങ്ങള്‍ എഴുതി. ഗ്ലോസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസാറായി ജോലി ചെയ്യുമ്പോഴായിരുന്നു ഈ രചനകള്‍.

ബര്‍മിങ്ഹാമിലേക്ക് താമസം മാറിയപ്പോഴും ഗ്ലോസ്റ്റര്‍ മലയാളികളുമായുള്ള അടുപ്പം അദ്ദേഹം തുടര്‍ന്നുകൊണ്ടിരുന്നു. ഹൃദയം കൊണ്ട് ഏവരുമായി എപ്പോഴും അടുപ്പം സൂക്ഷിക്കുകയായിരുന്നു. 

കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ ഇദ്ദേഹം 70 കളില്‍ യുകെയിലെത്തി എംഎ ,എഎച്ച് ഡി, എഫ്ആര്‍എസ്എ എന്നീ ബിരുദങ്ങള്‍ നേടി പ്രൊഫസര്‍ പദവിയിലെത്തുകയായിരുന്നു.

അറിവുകൊണ്ടും ലാളിത്യം കൊണ്ടും വിവേകം കൊണ്ടും സവിശേഷതകളുള്ള വ്യക്തി, മനുഷ്യസ്‌നേഹി, എഴുത്തുകാരന്‍ വിവിധ മേഖലകളില്‍ തിളങ്ങിയ എല്ലാവര്‍ക്കും സ്വീകാര്യനായിരുന്ന വ്യക്തിയായിരുന്നു പ്രൊഫസര്‍.

2020ല്‍ ജിഎംഎ രൂപീകരിച്ചതുമുതലിങ്ങോട്ട് എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ഡോ ഗബ്രിയേല്‍. എല്ലാ സഹായവും നല്‍കി ചുറ്റുമുള്ളവര്‍ക്കൊപ്പം നിലകൊണ്ടിരുന്നു. ഉയര്‍ന്ന ജീവിത സാഹചര്യത്തിലും സാധാരണക്കാരനെ പോലെ ഡോക്ടര്‍ എല്ലാവരുടേയും ജീവിതത്തിന്റെ ഭാഗമായി.

ഡോ ഗബ്രിയേല്‍ 2015 ഫെബ്രുവരി 13ന് 80ാം പിറന്നാള്‍ ദിവസം കിടക്കയില്‍ നിന്നു വീണ് പാരലൈസായി. പിന്നീട് വീല്‍ചെയര്‍ ഉള്‍പ്പെടെ സഹായത്തിലാണ് ജീവിച്ചിരുന്നത്. ഭാര്യയും പാര്‍ക്കിന്‍സെന്‍സ് ബാധിതയായി ചികിത്സയിലാണ്. 

ചെറുപ്പക്കാരെപോലെ ചുറുചുറുക്കോടെ ജീവിച്ചിരുന്ന വ്യക്തി ഗ്ലോസ്റ്റര്‍ മലയാളി സമൂഹത്തിന്റെ ഒരു സ്വകാര്യ അഹങ്കാരവുമായിരുന്നു. ഒരുപാട് പേരെ സ്വാധീനിച്ച വ്യക്തിത്വം, ഒരു പാഠ പുസ്തകം പോലെയായിരുന്നു ആ ജീവിതം. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പരമാവധി പേര്‍ എത്തി അദ്ദേഹത്തെ യാത്ര അയച്ചതും ആ സ്വീകാര്യത കൊണ്ടാണ്.

വീഡോയ്ക്കായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

https://www.facebook.com/watch/live/?v=1001078730373310&ref=watch_permalink




കൂടുതല്‍വാര്‍ത്തകള്‍.