CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 11 Minutes 36 Seconds Ago
Breaking Now

ഹത്രാസ് നഗര്‍ ഒരുങ്ങി സമീക്ഷ യുകെ പ്രതിനിധി സമ്മേളനം ഇന്ന് ; സ.പി രാജീവ് എക്‌സ് എംപി ഉദ്ഘാടനം ചെയ്യും ; സമ്മേളന പ്രതിനിധികളും സമീക്ഷയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളും നിരീക്ഷകരും അടക്കം ഏതാണ്ട് 200 പേര്‍ സമ്മേളനത്തിന്റെ ഭാഗമാകും

സമീക്ഷ യുകെ നാലാം വാര്ഷികത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഇന്ന്  ഹത്രാസ് നഗറില്‍  ദേശാഭിമാനി ചീഫ് എഡിറ്റര്‍  സ.പി രാജീവ് എക്‌സ് എംപി ഉദ്ഘാടനം ചെയ്യും. ഇന്ത്യയില്‍  തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന സവര്‍ണ്ണ വര്‍ഗീയതയുടെയും നീതിനിഷേധത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഇരയായിത്തീര്‍ന്ന ഹത്രാസിലെ പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടാണ് സമ്മേളനനഗറിന് പേര് നല്‍കിയത്. 

ബ്രാഞ്ചുകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട സമ്മേളന പ്രതിനിധികളും സമീക്ഷയുടെ കേന്ദ്ര സെക്രട്ടേറിയറ്റ്  കേന്ദ്ര കമ്മിറ്റി അംഗങ്ങളും നിരീക്ഷകരും അടക്കം ഏതാണ്ട് 200 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. മത തീവ്ര ഫാസിസ്റ്റ് രാഷ്ട്രീയ ശക്തികളാല്‍ കൊല ചെയ്യപ്പെട്ട രക്തസാക്ഷികളുടെ സ്മരണകള്‍ക്ക്  ആദരം അര്‍പ്പിച്ചുകൊണ്ടാവും സമ്മേളനത്തിന്റെ തുടക്കം.

സമ്മേളനപ്രതിനിധികളെ അഭിവാദ്യം അര്‍പ്പിച്ചു സ.ഹര്‍സെവ് ബെയ്ന്‍സ്  (ജനറല്‍ സെക്രട്ടറി , AIC GB ) , സ.ദയാല്‍ ഭാഗ്രി  (പ്രസിഡന്റ് , ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍) , സ.രാജേഷ് ചെറിയാന്‍ (എക്‌സിക്യൂട്ടീവ് മെമ്പര്‍ , AIC GB ) , സ.സുജു ജോസഫ് (പ്രസിഡന്റ്, ചേതന ) , സ.ജാനേഷ് ( എക്‌സിക്യൂട്ടീവ് മെമ്പര്‍ , AIC GB ) സ. വിനോദ് കുമാര്‍  (എക്‌സിക്യൂട്ടീവ് മെമ്പര്‍ , AIC GB )  തുടങ്ങിയവര്‍ സംസാരിക്കും. സമീക്ഷ പ്രസിഡന്റ് സ.സ്വപ്ന പ്രവീണ്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സെക്രട്ടറി സ.ദിനേശ് വെള്ളാപ്പള്ളി സമീക്ഷ കഴിഞ്ഞ സമ്മേളനത്തിന് ശേഷം നടത്തിയ പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് സമ്മേളനത്തിന് മുന്‍പാകെ അവതരിപ്പിക്കും.

തുടര്‍ന്ന് സമ്മേളന പ്രതിനിധികള്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കും. ചര്‍ച്ചയില്‍ ഉയര്‍ന്നു വരുന്ന വിഷയങ്ങള്‍ക്ക് സമീക്ഷയുടെ നേത്രത്വവും AIC നേതാക്കളും മറുപടി നല്‍കും.  

കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ മീറ്റിംഗ് (zoom ) ആയാണ് സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ രൂപരേഖ തയ്യാറാക്കി പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍  ഊര്‍ജ്ജസ്വലത പകര്‍ന്നു നല്‍കാന്‍ സമ്മേളനം സഹായകരമാവുമെന്നു സംഘടനാ ഭാരവാഹികള്‍  അഭിപ്രായപ്പെട്ടു.

 

വാര്‍ത്ത : ബിജു ഗോപിനാഥ്

 

 




കൂടുതല്‍വാര്‍ത്തകള്‍.