CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 34 Seconds Ago
Breaking Now

വോക്കിങ് കാരുണ്യയുടെ എണ്‍പതാമത് സഹായമായ 53000 രൂപ കാന്‍സര്‍ രോഗിയായ വള്ളിത്തോട്ടിലെ ശോഭയ്ക്ക് കൈമാറി

വള്ളിത്തോട്:  വോക്കിങ് കാരുണ്യയുടെ എണ്‍പതാമത്  സഹായമായ അന്‍പത്തിമൂവായിരം  രൂപ കാന്‍സര്‍ രോഗിയായ വള്ളിത്തോട്ടിലെ ശോഭയ്ക്ക്  പായം പഞ്ചായത്തു മെമ്പര്‍ ടോമി ആഞ്ഞിലിതോപ്പില്‍ കൈമാറി. തദവസരത്തില്‍ വിരമിച്ച സൈനികന്‍ സന്തോഷ് പാറയില്‍ സന്നിഹിതനായിരുന്നു. കഴിഞ്ഞ നാലുവര്ഷക്കാലമായി വള്ളിത്തോട് മുപ്പത്തിരണ്ട്  കോളനിയില്‍  താമസിക്കുന്ന ശോഭ കാന്‍സര്‍ എന്ന മഹാ രോഗത്താല്‍ വലയുകയാണ്. ശോഭയും ഭര്‍ത്താവും കൂലിപ്പണി ചെയ്താണ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. നിരന്തരമായ വയറുവേദനിയെത്തുടര്‍ന്നു ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയ ശോഭയെ വയറു വേദന മാറാത്തതിനാല്‍ വിദക്ദ്ധ പരിശോധനക്ക് വിധേയമാക്കി. നിരവധി പരിശോധനകള്‍ക്ക്  ശേഷമാണ് അറിയുന്നത് ശോഭയ്ക്ക് ഗര്‍ഭാശയത്തില്‍ കാന്‍സര്‍ ആണെന്നുള്ള ആ ദുഃഖ വാര്‍ത്ത.

ദിവസവും ജോലി ചെയ്തു അന്നന്നത്തെ ചെലവ് കണ്ടെത്തിയിരുന്ന ശോഭയ്ക്കും കുടുമ്പത്തിനും ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തുടര്‍ ചികിത്സകള്‍ നടന്നു വരുന്നതിനിടയിലാണ് കൂനിന്മേല്‍ കുരു എന്നതുപോലെ ഹൃദയ സംബദ്ധമായ  അസുഖവും പിടിപെടുന്നത്. ശോഭ കിടപ്പുരോഗിയായതില്‍പ്പിന്നെ ഭര്‍ത്താവിന് ജോലിക്കു പോകാന്‍  പറ്റാത്ത അവസ്ഥയിലാണ്. ദീര്‍ഘ കാലത്തെ ചിലവേറിയ ചികിത്സകള്‍ ഈ നിര്‍ധന കുടുംബത്തെ വളരെ വലിയ കടക്കെണിയില്‍ ആണ് എത്തിച്ചിരിക്കുന്നതു. നിത്യവൃത്തിക്ക് നിവൃത്തിയില്ലാത്ത ഈകുടുംബം തുടര്‍ ചികിത്സകള്‍നടത്തുവാനോ കടം വീട്ടുവാനോ നിവൃത്തിയില്ലാതെ വലയുകയാണ്. നല്ലവരായ നാട്ടുകാരുടെയും ബന്ധുക്കളുടെയും സാഹായം  കൊണ്ടാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. 

പ്രിയമുള്ളവരേ ഈ കുടുംബത്തെ സഹായിക്കുവാന്‍ വോക്കിങ് കാരുണ്യയോടൊപ്പം കൈകോര്‍ത്ത നല്ലവരായ എല്ലാ സുഹൃത്തുക്കള്‍ക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി അറിയിക്കുന്നു.

 

Registered Chartiy Number  1176202

https://www.facebook.com/…/WokingKarunyaCharitable…/posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447

 

കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.