CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 5 Seconds Ago
Breaking Now

നോ-ഡീല്‍ ബ്രക്‌സിറ്റിന് തയ്യാറെടുക്കാന്‍ ബിസിനസ്സുകള്‍ക്ക് നിര്‍ദ്ദേശം; കരാര്‍ വേണമെങ്കില്‍ ഇയു ഇങ്ങോട്ട് വരട്ടെ; മുന്നറിയിപ്പുമായി ബോറിസ്

ഒക്ടോബര്‍ 15നകം കരാറില്‍ തീരുമാനം ആയില്ലെങ്കില്‍ നോ ഡീല്‍ മോചനത്തിന് ഒരുങ്ങാന്‍ ബോറിസ് കഴിഞ്ഞ മാസം തന്നെ തീരുമാനം കൈക്കൊണ്ടിരുന്നു

ബ്രക്‌സിറ്റ് വിഷയത്തില്‍ യുകെയില്‍ ഹൈ അലേര്‍ട്ട് പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സണ്‍. വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ച മട്ടിലാണ് യൂറോപ്യന്‍ യൂണിയന്‍ നിലപാടുകളെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. എന്തെങ്കിലും തരത്തിലുള്ള പുരോഗമനം ഉണ്ടാകാന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി യുകെയ്ക്ക് മുന്നിലെത്തണമെന്നും ബോറിസ് ആവശ്യപ്പെട്ടു. 

നിലവിലെ രീതിയില്‍ നിന്നും എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ മാത്രം അടുത്ത ആഴ്ച മൈക്കിള്‍ ബാര്‍ണിയര്‍ ലണ്ടനിലേക്ക് വിമാനം പിടിച്ചാല്‍ മതിയെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ ഡബ്യുടിഒ നിബന്ധനകള്‍ പ്രകാരം പ്രവര്‍ത്തിക്കാനുള്ള നടപടിക്രമങ്ങള്‍ യുകെ വേഗത്തിലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

അതേസമയം പദ്ധതിയിലുള്ള ചര്‍ച്ചകള്‍ക്കായി ബാര്‍ണിയര്‍ എത്തുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ വ്യക്തമാക്കി. ബ്രക്‌സിറ്റിന് ശേഷമുള്ള മീന്‍പിടുത്ത അവകാശം പോലുള്ള വിഷയങ്ങളില്‍ ഇപ്പോഴും തീരുമാനം എത്തിയിട്ടില്ല. യുകെയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഇയു തയ്യാറായിട്ടുമില്ല. 

ഒക്ടോബര്‍ 15നകം കരാറില്‍ തീരുമാനം ആയില്ലെങ്കില്‍ നോ ഡീല്‍ മോചനത്തിന് ഒരുങ്ങാന്‍ ബോറിസ് കഴിഞ്ഞ മാസം തന്നെ തീരുമാനം കൈക്കൊണ്ടിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.