CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 36 Minutes 33 Seconds Ago
Breaking Now

കോവിഡ് പരിചരണത്തില്‍ ഗുരുതര വീഴ്ച ; ചെറിയ വീഴ്ച കൊണ്ട് പല രോഗികളുടേയും ജീവന്‍ നഷ്ടമായി ; നഴ്‌സിങ് സൂപ്രണ്ടിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതോടെ വീണ്ടും വെട്ടിലായി ആരോഗ്യ വകുപ്പ്

നമ്മളുടെ അടുത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണമെന്നും നഴ്‌സിംഗ് സൂപ്രണ്ട്, തന്റെ സഹപ്രവര്‍ത്തകരോടായുള്ള ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് പരിചരണത്തില്‍ ഗുരുതര വീഴ്ചയെന്ന് വെളിപ്പെടുത്തല്‍. ചെറിയ വീഴ്ച കൊണ്ട് പലരുടെയും മരണം സംഭവിച്ചിട്ടുണ്ടെന്ന് നഴ്‌സിങ് സൂപ്രണ്ട്. ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഓക്‌സിജന്‍ ട്യൂബ് മാറിക്കിടന്നതിനാല്‍. ഉത്തരവാദികള്‍ രക്ഷപ്പെട്ടത് ഡോക്ടര്‍മാര്‍ സഹകരിച്ചതിനാലെന്നും നഴ്‌സിംഗ് സൂപ്രണ്ട്. 

പല രോഗികളുടേയും ഓക്‌സിജന്‍ മാസ്‌കുകള്‍ മാറിക്കിടക്കുന്നതായി സൂപ്പര്‍വിഷന് പോയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെന്റിലേറ്ററിന്റെ ട്യൂബുകള്‍ ശരിക്കാണോ എന്ന് ഐ.സി.യുവിലുള്ളവര്‍ കൃത്യമായി പരിശോധിക്കണം. നമ്മുടെ ഭാഗത്ത് നിന്നുള്ള ചെറിയ വീഴ്ച കൊണ്ട് പല രോഗികളുടേയും ജീവന്‍ പോയിട്ടുണ്ട്. ഇക്കാര്യം ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ അതൊന്നും നമ്മുടെ വീഴ്ചയായി കാണുകയോ ശിക്ഷണ നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. നമ്മള്‍ കഷ്ടപ്പെടുന്നത് കൊണ്ടാണ് അത്. പക്ഷേ, നമ്മളുടെ അടുത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണമെന്നും നഴ്‌സിംഗ് സൂപ്രണ്ട്, തന്റെ സഹപ്രവര്‍ത്തകരോടായുള്ള ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

എറണാകുളം കളമശേരി മെഡിക്കല്‍ കോളേജിനെ പറ്റി ഉയര്‍ന്ന ആരോപണത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.

 




കൂടുതല്‍വാര്‍ത്തകള്‍.