CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 37 Minutes Ago
Breaking Now

കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സെഹിയോന്‍ യുകെ ഒരുക്കുന്ന 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' അവധിക്കാല ഓണ്‍ലൈന്‍ ധ്യാനങ്ങള്‍ ഒക്ടോബര്‍ 25 മുതല്‍ ; രജിസ്‌ട്രേഷന്‍ തുടരുന്നു

ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ മിന്‌സ്ട്രിയുടെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം  കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി ഒക്ടോബര്‍ മാസത്തിലെ സ്‌കൂള്‍ അവധിക്കാലത്ത്  25 മുതല്‍ 27 വരെയും ( ഞായര്‍ , തിങ്കള്‍ , ചൊവ്വ ) തുടര്‍ന്ന് 28 മുതല്‍  30 വരെയും (ബുധന്‍ , വ്യാഴം , വെള്ളി ) തീയതികളില്‍  ഓണ്‍ലൈനില്‍ സൂം ആപ്പ് വഴി രണ്ട് ധ്യാനങ്ങള്‍  നടത്തുന്നു.

 www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.

 സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും . രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് 9 വയസ്സുമുതല്‍ 12 വരെയുള്ള കുട്ടികളുടെ ധ്യാനം . ഉച്ചകഴിഞ്ഞ്  3 മുതല്‍ വൈകിട്ട് 5 വരെയാണ് 13 വയസ്സുമുതല്‍ 17 വരെയുള്ള ടീനേജുകാര്‍ക്ക് ധ്യാനം നടക്കുക. 

 കുട്ടികളുടെ ആത്മീയ , മാനസിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ  വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും.

 കൂടുതല്‍ വിവരങ്ങള്‍ക്ക് ;

തോമസ് 07877508926.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.