CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 58 Seconds Ago
Breaking Now

പ്രസ്റ്റണിലെ ബെന്നിയുടെ മരണം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അവിശ്വസനീയമായ വാര്‍ത്ത ; പുലര്‍ച്ചെ മകന്‍ കണ്ടത് നിലത്തു വീണു കിടക്കുന്ന പിതാവിനെ

ലോക്ഡൗണ്‍ നിയമങ്ങള്‍ ഇവിടെ കര്‍ശനമാക്കിയതോടെ കുടുംബത്തെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രസ്റ്റണ്‍ മലയാളികള്‍.

പ്രസ്റ്റണിലെ ബെന്നി ജോസഫ് ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങിയപ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് ഇത് അവിശ്വസനീയമായ വാര്‍ത്ത. മുകളിലെ നിലയില്‍ ഭാര്യയും മക്കളും ഉറങ്ങികിടക്കുമ്പോഴാണ് താഴെ ബെന്നി മരണത്തോട് മല്ലിട്ടത്.കടുത്തുരുത്തി മാന്‍വെട്ടം സ്വദേശിയായ ബെന്നി ജോസഫിന്റെ മരണം തീര്‍ത്തും അപ്രതീക്ഷിതമായിപോയി. 

പുലര്‍ച്ചെ നാലു മണിയ്ക്ക് മൂത്തമകന്‍ വെള്ളമെടുക്കാന്‍ അടുക്കളയിലെത്തിയപ്പോഴാണ് പിതാവ് നിലത്തു വീണ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാര്‍ ആംബുലന്‍സ് ടീമിനെ വിളിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ച് പുലര്‍ച്ചെ ഏഴു മണിയോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

കുറെ വര്‍ഷങ്ങളായി പ്രസ്റ്റണില്‍ താമസിക്കുന്ന ബെന്നിയുടെ മരണ വാര്‍ത്തയറിഞ്ഞ് അടുത്തുള്ളവര്‍ ഓടിയെത്തിയെങ്കിലും തുടര്‍ നടപടികള്‍ പൂര്‍ത്തിയാകും വരെ ആരേയും പോലീസ് അകത്തുകടക്കാന്‍ അനുവദിച്ചില്ല. ലോക്ഡൗണ്‍ നിയമങ്ങള്‍ ഇവിടെ കര്‍ശനമാക്കിയതോടെ കുടുംബത്തെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രസ്റ്റണ്‍ മലയാളികള്‍.

പ്രസ്റ്റണ്‍ വികാരി ഫാ ബാബു പുത്തന്‍പുരക്കല്‍, ഫാ ജോസ് ലിവര്‍പൂള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷ നടന്നു.  പ്രമേഹം ഉള്‍പ്പെടെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ബെന്നി ആരോഗ്യവാനായിരുന്നു.ബെന്നിയുടെ ഭാര്യ സുബിയുടെ സഹോദരന്‍ അടക്കമുള്ള ബന്ധുക്കള്‍ ഇന്നലെ തന്നെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പ്രസ്റ്റണിലെത്തി. ബെന്നിയുടെ സഹോദരി മക്കളും യുകെയിലുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.