CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 17 Minutes 1 Seconds Ago
Breaking Now

വാക്‌സിന്‍ വന്നാലും കൊവിഡ്-19 എങ്ങും പോകില്ല? 2021 സ്പ്രിംഗിലാകും പ്രതിരോധ മരുന്ന് ലഭ്യമാകുക; മഹാമാരിയില്‍ ഭയപ്പെടുത്തുന്ന പ്രവചനവുമായി ചീഫ് സയന്റിഫിക് ഉപദേശകന്‍

യുകെ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഒരു ഫ് ളൂ മഹാമാരി ആയിരിക്കുമെന്ന് സര്‍ പാട്രിക്ക്

കൊറോണാവൈറസ് ഒരിക്കലും അപ്രത്യക്ഷമാകില്ലെന്നും, വാക്‌സിന്‍ കൊണ്ടൊന്നും അവസാനിക്കില്ലെന്നും സര്‍ പാട്രിക് വാല്ലന്‍സ്. കൊവിഡ് വൈറസ് ഒരു ദിവസം സാധാരണ ഫ് ളൂവും, വര്‍ഷത്തിലെ മറ്റ് പകര്‍ച്ചവ്യാധികളും പോലെ സാധാരണമായി മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ചീഫ് സയന്റിഫിക് അഡൈ്വസര്‍ ഹൗസ് ഓഫ് ലോര്‍ഡ് അംഗങ്ങളോട് വ്യക്തമാക്കി. വാക്‌സിന്‍ സംബന്ധിച്ച് അമിത വാഗ്ദാനം നല്‍കുന്നത് മന്ത്രിമാരും, വിദഗ്ധരും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സ്പ്രിംഗിന് മുന്‍പ് വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കില്ലെന്നാണ് വാല്ലന്‍സിന്റെ നിലപാട്. കൊവിഡ്-19 പോരാട്ടം സുദീര്‍ഘമായ ഒന്നായിരിക്കുമെന്ന തന്റെയും, പ്രൊഫ ക്രിസ് വിറ്റിയുടെയും മുന്നറിയിപ്പുകള്‍ ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തത്. അതേസമയം യുകെ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഒരു ഫ് ളൂ മഹാമാരി ആയിരിക്കുമെന്ന് സര്‍ പാട്രിക്ക് കൂട്ടിച്ചേര്‍ത്തു. കൊറോണാവൈറസ് മഹാമാരി അവസാനിക്കുന്നതിന് മുന്‍പ് മറ്റൊരു പ്രതിസന്ധി കൂടി വരുമെന്ന ആശങ്കയുള്ളതിനാല്‍ രണ്ടാം സിസ്റ്റവും ഓഫീസില്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പാട്രിക് വ്യക്തമാക്കി. 

ഇന്‍ഫെക്ഷന്‍ നിര്‍ത്തലാക്കുന്ന വാക്‌സിനാണ് ഒടുവില്‍ എത്തിച്ചേരുക. അതുവരെ രോഗം പടരുകയും, പകര്‍ച്ചവ്യാധിയായി തുടരുകയും ചെയ്യും, ലോര്‍ഡ് നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി കമ്മിറ്റി യോഗത്തില്‍ പാട്രിക് പറഞ്ഞു. ഇത് തന്നെയാണ് സംഭവിക്കുകയെന്നാണ് സേജിലെ ഭൂരിപക്ഷം ആളുകളുടെയും കാഴ്ചപ്പാട്. കൈകാര്യം ചെയ്യുന്നത് മെച്ചപ്പെടുകയും, വാക്‌സിന്‍ വരികയും ചെയ്യുന്നതോടെ രോഗം കലശലായി മാറുന്നത് കുറയുകയും, പിന്നീട് വര്‍ഷാവര്‍ഷമുള്ള ഫ് ളൂ പോലെ കലാശിക്കുകയും ചെയ്യും, അദ്ദേഹം പ്രവചിക്കുന്നു. 

എന്‍ഡെമിക്ക് വൈറസ് എല്ലാക്കാലത്തും ഭൂമുഖത്ത് ഉണ്ടാവുകയും, പൂര്‍ണ്ണമായി ഇല്ലാതാകാതെ പോകുകയും ചെയ്യുന്ന അവസ്ഥയാണ്. കോമണ്‍ കോള്‍ഡ്, ഫ് ളൂ, എച്ച്‌ഐവി, ചിക്കന്‍പോക്‌സ്, കോള്‍ഡ് സോര്‍, മലേറിയ എന്നിവയെല്ലാം എന്‍ഡെമിക് വൈറസുകള്‍ക്ക് ഉദാഹരണമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.