
















പ്രെസ്റ്റന്‍ .സഭയെ അറിയുക സഭയെ സ്‌നേഹിക്കുക ;സീറോ മലബാര്‍ സഭയുടെ ചരിത്രം പഠിക്കുവാന്‍ രൂപതയിലെ ബൈബിള്‍ അപ്പോസ്റ്റോലെറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന നസ്രാണി സഭ ചരിത്ര പഠന മത്സരത്തിന്റെ കവര്‍ ഫോട്ടോ ആകാന്‍ താല്പര്യമുള്ളവര്‍ക്കുവേണ്ടി നടത്തിയ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു . നിരവധി മത്സരാര്ഥികളില്‍നിന്നും വിജയിയായത് രൂപതയിലെ സെയിന്റ് ബെര്‍ണാഡിറ്റ് മിഷന്‍ ,സല്‍റ്റലീയിലുള്ള ജോബിന്‍ ജോര്‍ജും കുടുംബവുമാണ് . മത്സരത്തില്‍ വിജയിയായ ജോബിന്‍ ജോര്‍ജിന്റെ കുടുംബാഗങ്ങളായ ,ഷേമ ജോബിന്‍ ,മാരിബെല്‍ ജോബിന്‍, ഇസബെല്‍ ജോബിന്‍,ക്രിസ് ജോബിന്‍ എന്നിവര്‍ക്ക് ബൈബിള്‍ അപ്പോസ്റ്റലേറ്റ് ടീമിന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനൊപ്പം മത്സരത്തില്‍ പങ്കെടുത്ത എല്ലാകുടുംബങ്ങള്ക്കും നന്ദി പറയുന്നതായും രൂപത ബൈബിള്‍ അപ്പോസ്റ്റോലെറ്റിനുവേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു . സിറോ മലബാര്‍ സഭയിലെ കുടുംബങ്ങള്‍ക്കായിട്ട് നടത്തപ്പെട്ട ഈ മത്സരത്തിന് സിറോ മലബാര്‍ സഭയുടെ പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുള്ള ഏറ്റവും പുതിയ കുടുംബ ഫോട്ടോകളാണ് ക്ഷണിച്ചിരുന്നത് . ഈ ഫാമിലി ഫോട്ടോ ആയിരിക്കും തുടര്‍ന്നുള്ള നസ്രാണി ചരിത്ര പഠന മത്സരങ്ങളില്‍ ഉപയോഗിക്കുക.
നാം ആയിരിക്കുന്ന നമ്മുടെ സഭയുടെ ചരിത്രം അറിയുക എന്നുള്ളത് നമ്മുടെ അവകാശവും ആവശ്യവുമാണ്. ഓരോ സഭയ്ക്കും വ്യത്യസ്തമായ പാരമ്പര്യവും ആരാധനാക്രമവുമാണുള്ളത്. ഓരോ സഭയുടെയും പാരമ്പര്യമനുസരിച്ച് വ്യത്യസ്തമായ ആചാരാനുഷ്ട്ടാനങ്ങളും ആരാധന ക്രമരീതികളുമാണ് ഉള്ളത് . ഈശോമിശിഹായിലൂടെ ദൈവത്തിന്റെ കരുണയും സ്‌നേഹവും രക്ഷയും നമുക്ക് വെളിവാക്കപ്പെട്ടു തന്നു.ഇപ്രകാരം വെളിപ്പെടുത്തപ്പെട്ട മിശിഹാ രഹസ്യം ക്രിസ്തുശിഷ്യന്മാര്‍ ലോകം മുഴുവനിലും പ്രഘോഷിച്ചു. ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ തോമാശ്ലീഹായാണ് ഭാരതത്തിന്റെ മണ്ണില്‍ സുവിശേഷം പ്രസംഗിച്ചു നമ്മുടെ സഭ സ്ഥാപിച്ചത് എന്നു പറയുമ്പോള്‍ നമുക്ക് അഭിമാനിക്കാം. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് , ബൈബിള്‍ കലോത്സവത്തിന്റെയും സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെയും ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷവും ആയിരിക്കും നസ്രാണി സഭ ചരിത്ര പഠന മത്സരങ്ങള്‍ ആരംഭിക്കുക . മത്സരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ബൈബിള്‍ അപ്പോസ്റ്റലേറ്റ് വെബ് സൈറ്റ് വഴി പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.
ഷൈമോന്‍ തോട്ടുങ്കല്‍