CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 13 Minutes 40 Seconds Ago
Breaking Now

ഡോക്ടര്‍മാരും, നഴ്‌സുമാരും ഉള്‍പ്പെടെ 30 മില്ല്യണ്‍ ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ക്ക് ഒന്നാം ഘട്ട കൊവിഡ് വാക്‌സിന്‍; സിറിഞ്ച് വരെ റെഡി, വാക്‌സിന്‍ എത്തിയാല്‍ മാത്രം മതി!

വാക്‌സിന്‍ ലഭ്യമായാലും ആളുകള്‍ക്ക് ജാഗ്രത കുറയ്ക്കാന്‍ കഴിയില്ലെന്ന് ഭൂഷണ്‍ മുന്നറിയിപ്പ് നല്‍കി

കൊറോണാവൈറസ് രോഗത്തിനെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയിലുള്ള ഹെല്‍ത്ത് കെയര്‍ സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെ 30 മില്ല്യണ്‍ ജനങ്ങള്‍ക്ക് ഒന്നാം ഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കാനുള്ള തയ്യാറെടുപ്പില്‍ ഇന്ത്യ. വൈറല്‍ രോഗത്തിന് എതിരായ സുരക്ഷ ലഭ്യമാകുന്ന മുറയ്ക്ക് ഇത് ലഭ്യമാക്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്. 7 മില്ല്യണ്‍ ഡോക്ടര്‍മാരും, 20 മില്ല്യണ്‍ മറ്റ് ഫ്രണ്ട്‌ലൈന്‍ ഹെല്‍ത്ത് വര്‍ക്കര്‍മാരും ഇതില്‍ പെടുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. 

30 മില്ല്യണ്‍ പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള എല്ലാ സൗകര്യങ്ങളും രാജ്യത്ത് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കോള്‍ഡ് ചെയിന്‍ മുതല്‍ സിറിഞ്ച് വരെ തയ്യാറാണ്', ഭൂഷണ്‍ പറഞ്ഞു. 2021 ജനുവരി മുതല്‍ ജൂണ്‍ വരെയാണ് വാക്‌സിനേഷന്റെ ആദ്യ ഘട്ടമായി ധാരണായിയിട്ടുള്ളത്. ഈ തീയതിക്ക് അകത്ത് ആവശ്യമായ ഡോസ് ലഭിക്കാനുള്ള പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്. നിലവിലെ ട്രയല്‍സ് പദ്ധതി അനുസരിച്ച് മുന്നോട്ട് പോകുകയും വിജയിക്കുകയും ചെയ്താല്‍ 2021 ജനുവരി മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ഇമ്മ്യൂണൈസേഷന്‍ നല്‍കാന്‍ കഴിയും', അദ്ദേഹം വിശദമാക്കി. 

എന്നാല്‍ വാക്‌സിന്‍ ലഭ്യമായാലും ആളുകള്‍ക്ക് ജാഗ്രത കുറയ്ക്കാന്‍ കഴിയില്ലെന്ന് ഭൂഷണ്‍ മുന്നറിയിപ്പ് നല്‍കി. ജാഗ്രത പാലിക്കുകയും, ടെസ്റ്റ് ചെയ്ത് ചികിത്സ നല്‍കി, ഐസൊലേറ്റ് ചെയ്ത് ഇനിയും മുന്നോട്ട് പോകേണ്ടി വരും. ഇതിന്റെ ആവശ്യകത മുന്നോട്ട് പോകുമ്പോള്‍ കുറഞ്ഞ് വരുമെങ്കിലും ആശ്വസിക്കാന്‍ സമയമായിട്ടില്ല, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷക്കാലമായി ഇന്ത്യ വിജയകരമായി യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം നടത്തിവരുന്നുണ്ട്. പ്രതിവര്‍ഷം 25 മില്ല്യണ്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.