CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 11 Minutes 7 Seconds Ago
Breaking Now

തെലങ്കാന പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് 1.5 കോടി രൂപ സംഭാവന നല്‍കി നടന്‍ പ്രഭാസ്

തെലങ്കാന പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് 1.5 കോടി രൂപ സംഭാവന നല്‍കി നടന്‍ പ്രഭാസ്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പെയ്യുന്ന കനത്തമഴയും വെള്ളപ്പൊക്കവും ജനങ്ങളെയൊന്നാകെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ നിരവധി പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാമ്പത്തിക സഹായവുമായി പ്രഭാസ് എത്തിയത്.

നേരത്തെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പ്രഭാസ് രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം തെലങ്കാനയിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമഭ്യര്‍ത്ഥിച്ച് നടന്‍ വിജയ് ദേവരകൊണ്ട മുന്നോട്ടുവന്നിരുന്നു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.