CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 2 Minutes 43 Seconds Ago
Breaking Now

സിനിമയില്‍ 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് നടന്‍ റഹ്മാന്‍

സിനിമയില്‍ 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നടന്‍ റഹ്മാന്‍.

1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ സിനിമയിലെത്തുന്നത്. രവി പുത്തൂരാന്‍ എന്ന വികൃതിയായ വിദ്യാര്‍ഥിയായി റഹ്മാന്‍ മലയാള സിനിമയിലേക്ക് ചേക്കേറി. ആ വര്‍ഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും രവി പുത്തൂരാനിലൂടെ റഹ്മാന്‍ നേടിയിരുന്നു.ആ വര്‍ഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും രവി പുത്തൂരാനിലൂടെ റഹ്മാന്‍ നേടിയിരുന്നു. സുഹാസിനിയും മമ്മൂട്ടിയുമായിരുന്നു നായികാനായകന്‍മാര്‍.

വാസന്തിയുടെ മൂണ്‍ഗില്‍ പൂക്കള്‍ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജന്‍ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഊട്ടിയിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തില്‍ ആലീസ് എന്ന അധ്യാപികയുടെ വേഷത്തില്‍ സുഹാസിനിയും ആലീസിന്റെ കാമുകനായ ക്യാപ്റ്റന്‍ തോമസായി മമ്മൂട്ടിയുമെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.