CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 54 Seconds Ago
Breaking Now

ഹത്രാസില്‍ പോയവര്‍ പഞ്ചാബിലും രാജസ്ഥാനിലും നടന്ന പീഡനം അറിഞ്ഞില്ലേയെന്ന വിമര്‍ശനം ; മറുപടിയുമായി രാഹുല്‍ഗാന്ധി

അവര്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുകയോ, നീതി തടയുകയോ ചെയ്തില്ല. അവര്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍, നീതിക്കായി പോരാടാന്‍ ഞാന്‍ അവിടേക്കും പോകും,' രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ കോണ്‍ഗ്രസ് വിവേചന ബുദ്ധിയോടെയാണ് പ്രതികരിക്കുന്നതെന്ന ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്കെതിരെ് രാഹുല്‍ ഗാന്ധി.

'യുപിയില്‍ നിന്ന് വ്യത്യസ്തമായി പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്ന് നിഷേധിക്കുന്നില്ല, അവര്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുകയോ, നീതി തടയുകയോ ചെയ്തില്ല. അവര്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍, നീതിക്കായി പോരാടാന്‍ ഞാന്‍ അവിടേക്കും പോകും,' രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഹോഷിയാര്‍പൂരിലെ വീട്ടില്‍ നിന്ന് ആറുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം തീകൊളുത്തി കൊല്ലുകയായിരുന്നു. കേസില്‍ കുട്ടിയുടെ മുത്തച്ഛനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോഷിയാര്‍പൂരിലെ ജലാല്‍പൂര്‍ ഗ്രാമത്തിലെ വീട്ടില്‍ നിന്ന് പകുതി കത്തിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

സംഭവത്തില്‍ പ്രതികരിക്കാതിരുന്ന രാഹുലിനും പ്രിയങ്കാ ഗാന്ധിയ്ക്കുമെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ നേട്ടം ലഭിക്കുന്ന വേറെ ഏതെങ്കിലും സ്ഥലമായിരുന്നെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശനം നടത്തിയേനെയെന്നായിരുന്നു ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നത്.

കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാരിനെതിരെ രാഹുലും പ്രിയങ്കയും രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു.വീട്ടില്‍ സന്ദര്‍ശിക്കുകയും ചെയ്തു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.