സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 21 ന് നടക്കും.
ഡയറക്ടര്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ മുഴുവന്‍ സമയ ശുശ്രൂഷകരായ ബ്രദര്‍ . സെബാസ്റ്റ്യന്‍ സെയില്‍സ് , ബ്രദര്‍ സാജു വര്‍ഗീസ് , ബ്രദര്‍ ഷാജി ജോര്‍ജ് എന്നിവരും പങ്കെടുക്കും .വൈകിട്ട് 7 മുതല്‍ രാത്രി 8.30 വരെയാണ് സമയം .
ഓണ്‍ലൈനില്‍ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യില്‍ ഈ ശുശ്രൂഷയില്‍ ഏതൊരാള്‍ക്കും പങ്കെടുക്കാവുന്നതാണ്.
'അവന്റെ മുറിവിനാല്‍ നിങ്ങള്‍സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു'.(1 പത്രോസ് 2 : 24) എന്ന തിരുവചനം ഈ അനുഗ്രഹീത ശുശ്രൂഷയില്‍ മാംസം ധരിക്കുവാന്‍ ഇരുപത്തിനാല് മണിക്കൂര്‍ കുരിശിന്റെ വഴി ധ്യാനിച്ചുകൊണ്ടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും 20 ന് വെള്ളിയാഴ്ച രാവിലെ 5 മുതല്‍ 21 ന് ശനി രാവിലെ 5 വരെ ഓണ്‍ലൈനില്‍ സൂമില്‍ നടക്കും.
എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കും അതിനൊരുക്കമായുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയിലേക്കും സെഹിയോന്‍ മിനിസ്ട്രി ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു .
ID 8894210945
Passcode 100.