CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 25 Minutes 52 Seconds Ago
Breaking Now

എഫാത്താ ' അഭിഷേകാഗ്‌നി യുകെ ടീം നയിക്കുന്ന ഓണ്‍ലൈന്‍ ധ്യാനം 27 മുതല്‍

ജര്‍മ്മനിയിലെ സീറോ മലങ്കര സഭയുടെ  ആഭിമുഖ്യത്തില്‍ നവംബര്‍ 27 മുതല്‍ 29 വരെ നടത്തപ്പെടുന്ന ഓണ്‍ലൈന്‍ ധ്യാനം ഡയറക്ടര്‍ റവ. ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തില്‍ അഭിഷേകാഗ്‌നി യുകെ ടീം നയിക്കും.

യൂറോപ്യന്‍ സമയം വൈകിട്ട് 6 മുതല്‍ രാത്രി 9 വരെ നടക്കുന്ന ധ്യാനം (യുകെ , അയര്‍ലന്‍ഡ് സമയം വൈകിട്ട് 5 മുതല്‍ 8 വരെയും, ന്യൂയോര്‍ക്ക് സമയം ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയും, ) ഇതിന് ആനുപാതികമായി  ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത സമയക്രമത്തിലായിരിക്കും. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ

പ്രശസ്ത വചന പ്രഘോഷകരായ  ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് , ബിജു മാത്യു , ജോണ്‍സന്‍ ജോസഫ് , സൂര്യ ജോണ്‍സന്‍ എന്നിവരും മൂന്ന് ദിവസത്തെ ധ്യാനത്തില്‍ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

AFCM GERMANY എന്ന യൂട്യൂബ് ലിങ്ക് വഴിയോ 85139719568 എന്ന ZOOM ഐഡി വഴിയോ പങ്കെടുക്കാവുന്ന ഈ ധ്യാനത്തിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു .

 

 

 




കൂടുതല്‍വാര്‍ത്തകള്‍.