CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Seconds Ago
Breaking Now

കൊറോണാവൈറസ് അന്തരീക്ഷത്തില്‍ ദിവസങ്ങളോളം ബാക്കിയുണ്ടാകും? മൈക്രോസ്‌കോപിക് പാന്‍കേക്ക് ഫിലിം പോലെ രോഗം പടര്‍ത്തുന്നുവെന്ന് പഠനം; പ്രതലങ്ങള്‍ കൃത്യമായി വൃത്തിയാക്കണമെന്ന് ശാസ്ത്രജ്ഞര്‍

മുംബൈ ഐഐടിയിലെ പ്രൊഫസര്‍മാരായ രജനീഷ് ഭരദ്വാജിന്റെയും, അമിത് അഗര്‍വാളിന്റെയും പഠനങ്ങളാണ് ഇക്കാര്യത്തില്‍ ലോകത്തിന് വഴികാണിക്കുന്നത്

പ്രതലങ്ങളില്‍ ചെന്നുചാടുന്ന കൊറോണാവൈറസ് ഉള്‍പ്പെട്ട പദാര്‍ത്ഥങ്ങള്‍ ദിവസങ്ങളോളം രോഗം പടര്‍ത്താന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനം. ഡ്രോപ്ലെറ്റുകളിലെ വെള്ളം ആവിയായി പോകുമെങ്കിലും വൈറസുകള്‍ പാന്‍കേക്ക് ഫിലിം പോലെ നിലനില്‍ക്കുമെന്നാണ് മൈക്രോസ്‌കോപിക് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഡ്രോപ്ലെറ്റുകളിലെ വെള്ളത്തില്‍ 99.9 ശതമാനവും മിനിറ്റുകള്‍ക്കുള്ളില്‍ ഇല്ലാതാകുമെങ്കിലും ബാക്കിയുള്ള ദ്രാവകത്തിന്റെ പ്രൊട്ടക്ടീവ് ഫിലിമില്‍ വൈറസുകള്‍ പിടിച്ചുനില്‍ക്കും.

നാനോമീറ്റര്‍ മാത്രം കട്ടിയുള്ള ഫിലിമിലാണ് വൈറസ് ജീവനോടെ നിലനില്‍ക്കുന്നത്. ഇതുവഴി പ്രതലങ്ങളില്‍ നിന്ന് ആവിയാകല്‍ പ്രക്രിയ കുറച്ച് നിര്‍ത്തുകയും ചെയ്യും. ലാന്‍ഡ് ചെയ്ത പ്രതലങ്ങള്‍ക്ക് അനുസൃതമായാണ് ആവിയാകല്‍ പ്രക്രിയ നടക്കുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍, കോപ്പര്‍ പ്രതലങ്ങളില്‍ എത്തുന്ന ഡ്രോപ്ലെറ്റുകള്‍ 24, 16 മണിക്കൂറുകള്‍ മാത്രമാണ് രക്ഷപ്പെടുക. 

എന്നാല്‍ പോളിപ്രൊപ്പിലീനില്‍ ഇത് 150 മണിക്കൂറിലേക്ക് രക്ഷപ്പെട്ട് നില്‍ക്കും. ഗ്ലാസില്‍ ഒരു ചെറിയ തുള്ളി 80 മണിക്കൂറിലേറെ പിടിച്ചുനില്‍ക്കും. ലാബ് അന്തരീക്ഷത്തില്‍ നടത്തിയ പഠനങ്ങളില്‍ നിന്ന് സാധാരണ അവസ്ഥയിലെ ചൂടും, കാറ്റിന്റെയും അളവുകള്‍ മൂലം വ്യത്യാസങ്ങള്‍ സംഭവിച്ചേക്കാമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. 

മുംബൈ ഐഐടിയിലെ പ്രൊഫസര്‍മാരായ രജനീഷ് ഭരദ്വാജിന്റെയും, അമിത് അഗര്‍വാളിന്റെയും പഠനങ്ങളാണ് ഇക്കാര്യത്തില്‍ ലോകത്തിന് വഴികാണിക്കുന്നത്. കമ്പ്യൂട്ടര്‍ മോഡലിംഗും, ഫിസിക്‌സും ഉപയോഗിച്ചാണ് കൊറോണ ഡ്രോപ്ലെറ്റുകള്‍ രോഗം പടര്‍ത്തുന്നതിനെ കുറിച്ച് ഇവര്‍ പഠിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.