CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 21 Seconds Ago
Breaking Now

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ സിഖ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ അക്രമം; തലപ്പാവ് വലിച്ച് പറിച്ച് ചിരിച്ച് രസിച്ച് അക്രമികള്‍; വിദ്വേഷ കുറ്റകൃത്യത്തില്‍ പോലീസ് അന്വേഷണം

സംഭവം ഗുരുതര വിദ്വേഷ കുറ്റകൃത്യമായാണ് കണക്കാക്കുന്നതെന്ന് വെസ്റ്റ് മേഴ്‌സിയ പോലീസ് വ്യക്തമാക്കി.

സിഖ് വംശജനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിദ്വേഷ കുറ്റകൃത്യത്തില്‍ പോലീസ് അന്വേഷണം. ട്വിറ്ററിലും, ഫേസ്ബുക്കിലും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ യൂണിഫോം അണിഞ്ഞ വിദ്യാര്‍ത്ഥിയെയാണ് സമാനപ്രായത്തിലുള്ള രണ്ട് പേര്‍ ചേര്‍ന്ന് വീട്ടിലേക്ക് മടങ്ങുംവഴിയില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. 

അക്രമത്തിനിടെ കുട്ടിയുടെ മുടി പിടിച്ച് വലിക്കുകയും, തലപ്പാവ് വലിച്ചൂരുകയും ചെയ്യുകയാണ് അക്രമികള്‍. സിഖ് വിദ്യാര്‍ത്ഥിക്ക് അക്രമം നേരിടുമ്പോള്‍ ചിരിച്ച് രസിക്കുകയാണ് മറ്റുള്ളവര്‍ ചെയ്യുന്നത്. തള്ളിവീഴ്ത്തിയ ശേഷം സിഖ് വിദ്യാര്‍ത്ഥിയുടെ തലയില്‍ തുടര്‍ച്ചയായി ഇടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

ഷ്രോപ്ഷയര്‍ ടെല്‍ഫോര്‍ഡിലെ ചാള്‍ട്ടണ്‍ സ്‌കൂള്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങളുടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് നവംബര്‍ 13ന് നടന്ന അക്രമങ്ങളില്‍ ഉള്‍പ്പെട്ടതെന്ന് സ്‌കൂള്‍ വ്യക്തമാക്കി. അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ചതായി അധികൃതര്‍ പറയുന്നു. സംഭവം ഗുരുതര വിദ്വേഷ കുറ്റകൃത്യമായാണ് കണക്കാക്കുന്നതെന്ന് വെസ്റ്റ് മേഴ്‌സിയ പോലീസ് വ്യക്തമാക്കി. 

വീഡിയോയില്‍ കാണുന്ന ആണ്‍കുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്ക് വംശീയതയും, അതുമായി ബന്ധപ്പെട്ട പരിഹാസവും സംബന്ധിച്ച് ബോധവത്കരണം വേണമെന്ന് ചാരിറ്റി ഹോപ്പ് സ്ഥാപകന്‍ ജാസ് ഗില്‍ ആവശ്യപ്പെട്ടു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.