CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 55 Minutes 57 Seconds Ago
Breaking Now

ബോറിസ് ജോണ്‍സനെ മറികടന്ന് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍; മൂന്നില്‍ രണ്ട് ജനങ്ങളും ക്രിസ്മസിനെ രക്ഷിക്കാനുള്ള പദ്ധതിക്ക് എതിര്; സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തില്‍ ആശങ്ക

കൊവിഡ് ചെലവുകളുടെ യഥാര്‍ത്ഥ കണക്കുകള്‍ പങ്കുവെച്ച ചാന്‍സലര്‍ ഋഷി സുനാകിന്റെ റേറ്റിംഗ് ഏഴ് പോയിന്റ് കുറഞ്ഞ് 24 ശതമാനമായി.

കണ്‍സേര്‍വേറ്റീവുകളെ മറികടന്ന് ലീഡ് നേടി കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ പാര്‍ട്ടി. മെയില്‍ നടത്തിയ സര്‍വ്വെയിലാണ് 2019 മാര്‍ച്ചിന് ശേഷം ആദ്യമായി പാര്‍ട്ടികളുടെ പോരാട്ടത്തില്‍ ലേബര്‍ മുന്നിലെത്തുന്നത്. കൊവിഡ് ടിയറിംഗ് സിസ്റ്റത്തിന്റെ പേരില്‍ ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടിക്ക് അകത്ത് വിമതപോരാട്ടം നേരിടുമ്പോഴാണ് ജനങ്ങളുടെയും മനസ്സ് മാറുന്നത്. 

ഡെല്‍റ്റാപോള്‍ സര്‍വ്വെയില്‍ ലേബര്‍ 38 ശതമാനം നേടിയാണ് മുന്നിലെത്തിയത്. ബോറിസ് ജോണ്‍സന്റെ ടോറികള്‍ 37 ശതമാനം പിന്തുണ നേടി. കഴിഞ്ഞ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് പാര്‍ട്ടി 40 ശതമാനത്തിന് താഴേക്ക് പോകുന്നത്. ചൊവ്വാഴ്ച കോമണ്‍സില്‍ ടിയര്‍ സിസ്റ്റം സംബന്ധിച്ച് വോട്ട് ചെയ്യുന്നതിന് മുന്നോടിയായി സ്റ്റാര്‍മര്‍ സഹായികളുമായി തന്ത്രങ്ങള്‍ മെനയവെയാണ് ഈ മുന്നേറ്റം. 

70 ടോറി എംപിമാരാണ് ലോക്ക്ഡൗണിന് ശേഷമുള്ള ടിയര്‍ സിസ്റ്റം വിലക്കുകള്‍ക്കെതിരെ വിമതശബ്ദം ഉയര്‍ത്തുന്നത്. ഈ ഘട്ടത്തില്‍ ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ മാത്രമേ സര്‍ക്കാരിന് വിലക്ക് പദ്ധതികള്‍ പാസാക്കിയെടുക്കാന്‍ സാധിക്കൂ. മഹാമാരി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതം വ്യക്തമായതോടെയാണ് വോട്ടര്‍മാര്‍ ആരോഗ്യ പ്രശ്‌നത്തേക്കാള്‍ വലിയ വിഷയമായി ഇതിനെ വോട്ടര്‍മാര്‍ കാണുന്നത്. 

കൊവിഡ് ചെലവുകളുടെ യഥാര്‍ത്ഥ കണക്കുകള്‍ പങ്കുവെച്ച ചാന്‍സലര്‍ ഋഷി സുനാകിന്റെ റേറ്റിംഗ് ഏഴ് പോയിന്റ് കുറഞ്ഞ് 24 ശതമാനമായി. 




കൂടുതല്‍വാര്‍ത്തകള്‍.