CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 30 Minutes 54 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ദമ്പതീ വര്‍ഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ദമ്പതീ വര്‍ഷത്തോടനുബന്ധിച്ചു 'വിശുദ്ധ കുര്‍ബാന വിശുദ്ധ ജീവിതത്തിന്' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഉപന്യാസ രചന മത്സരത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. നോര്‍ത്താംപ്ടണ്‍ സെന്റ് തോമസ് ദി അപ്പോസ്റ്റലേറ്റ് കാത്തലിക് കമ്മ്യൂണിറ്റി അംഗമായ മനോജ്  ഫ്രാന്‍സിസ് ഒന്നാം സമ്മാനത്തിനും , ലണ്ടനിലെ സെന്റ് മാര്‍ക്ക് മിഷന്‍ അംഗമായ മരിയ ജോബിന്‍ രണ്ടാം സമ്മാനത്തിനും, റെയിന്‍ഹാമിലെ സെന്റ് മോണിക്ക മിഷന്‍ അംഗമായ മേരിക്കുട്ടി ഫിലിപ്പ് മൂന്നാം സമ്മാനത്തിനും യഥാക്രമം അര്‍ഹരായി. 

വിജയികള്‍ക്ക് ക്യാഷ്  അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും, ട്രോഫിയും വിതരണം ചെയ്യും. മത്സരത്തില്‍ വിജയികളായവര്‍ക്കും പ്രാര്‍ഥനാ നിര്‍ഭരമായ അഭിനന്ദനങ്ങള്‍ നേരുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ദമ്പതീ വര്‍ഷത്തിന്റെ ചാര്‍ജ് ഉണ്ടായിരുന്ന വികാരി ജനറാള്‍ മോണ്‍ . ജിനോ അരിക്കാട്ട്  എം . സി. ബി എസ്, ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവര്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.