CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 51 Minutes 47 Seconds Ago
Breaking Now

ടിയര്‍ ലോക്ക്ഡൗണിനെ പിന്തുണച്ചില്ലെങ്കില്‍ മൂന്നാം ലോക്ക്ഡൗണിന് തയ്യാറായിക്കോ? വിമതനീക്കം നടത്തുന്ന എംപിമാര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി; രണ്ടാം ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ഒരുങ്ങവെ യുകെയില്‍ കൊവിഡ് കേസുകളില്‍ വന്‍ഇടിവ്; ന്യൂഇയറില്‍ മൂന്നാം ഘട്ട വ്യാപനത്തിന് സാധ്യത?

കാര്യങ്ങള്‍ പൂര്‍ണ്ണമായി നിയന്ത്രണാതീതമായെന്ന് ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നാണ് വിദഗ്ധര്‍

ലോക്ക്ഡൗണിന് ശേഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ ലോക്കല്‍ വിലക്കുകള്‍ എംപിമാര്‍ തള്ളിയാല്‍ വീണ്ടുമൊരു ദേശീയ ലോക്ക്ഡൗണ്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ മുന്നറിയിപ്പ്. കര്‍ശനമായ ടിയര്‍ സിസ്റ്റത്തിന് എതിരെ സ്വന്തം പാര്‍ട്ടിയിലെ വലിയൊരു വിഭാഗം നീക്കം നടത്തുന്നതിനിടെയാണ് രോഷം ശമിപ്പിക്കാന്‍ ആശ്വാസ വിഷയങ്ങളുമായി ബോറിസ് രംഗത്ത് വന്നത്. 

എന്നാല്‍ ജീവനുകള്‍ രക്ഷിക്കാന്‍ അതില്‍ കൂടുതല്‍ നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുന്നില്ലെന്ന് ബോധിപ്പിക്കാനാണ് എംപിമാര്‍ ആവശ്യപ്പെടുന്നത്. ഈ ഘട്ടത്തിലാണ് ഹെല്‍ത്ത്, ഇക്കണോമിക്, സോഷ്യല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന പഠനം ഡൗണിംഗ് സ്ട്രീറ്റ് പുറത്തുവിടുന്നത്. ടിയര്‍ 3 ലോക്ക്ഡൗണില്‍ പെടുന്ന ഇടങ്ങളില്‍ പോലും ക്രിസ്മസിന് മുന്‍പുള്ള റിവ്യൂ നടത്തി ഇളവുകള്‍ അനുവദിക്കുമെന്നും ബോറിസ് കൂട്ടിച്ചേര്‍ത്തു. ബുദ്ധിമുട്ടേറിയ ജനുവരി, ഫെബ്രുവരി മാസങ്ങളാണ് മുന്നിലുള്ളത്. പുതിയ നിയമങ്ങള്‍ ഫെബ്രുവരിയില്‍ തന്നെ അവസാനിപ്പിക്കും. എന്നാല്‍ വൈറസിനെ നിയന്ത്രിച്ച് നിര്‍ത്താനും, എന്‍എച്ച്എസിനെ കുഴപ്പത്തിലാക്കുന്നത് ഒഴിവാക്കാനും, വീണ്ടുമൊരു ദേശീയ ലോക്ക്ഡൗണ്‍ വരുന്നത് തടയാനും ടിയര്‍ വിലക്കുകള്‍ക്ക് പിന്തുണ വേണം, പ്രധാനമന്ത്രി പറഞ്ഞു. 

അതേസമയം രണ്ടാം ലോക്ക്ഡൗണിന്റെ സഹായത്തോടെ രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ഇടിവ് രേഖപ്പെടുത്തി. ഞായറാഴ്ച 12,155 കൊറോണ കേസുകളാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയേക്കാള്‍ 34 ശതമാനം കുറവ്. 215 പേരാണ് ഈ ഘട്ടത്തില്‍ രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയേക്കാള്‍ 46 ശതമാനം കുറവും ഇക്കാര്യത്തില്‍ രേഖപ്പെടുത്തി. 

കാര്യങ്ങള്‍ പൂര്‍ണ്ണമായി നിയന്ത്രണാതീതമായെന്ന് ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ശനിയാഴ്ച 479 മരണങ്ങളാണ് ഔദ്യോഗിക കണക്കുപുസ്തകത്തില്‍ ഇടംപിടിച്ചത്. ഈ ദിവസങ്ങളില്‍ മരിച്ചവര്‍ക്ക് വൈറസ് ആഴ്ചകള്‍ക്ക് മുന്‍പ് പിടിപെട്ടതാകാനാണ് സാധ്യത. വിലക്കുകള്‍ അനുസരിച്ചില്ലെങ്കില്‍ ന്യൂഇയര്‍ സമയത്ത് മൂന്നാം ഘട്ട കൊറോണാവൈറസ് വ്യാപനത്തിന് സാധ്യതയുള്ളതായി ഡൊമിനിക് റാബ് സമ്മതിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.