CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 19 Minutes 57 Seconds Ago
Breaking Now

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കഴുത്തില്‍ കയര്‍ കെട്ടി; കസേര മറിഞ്ഞ് 30-കാരന്‍ ശ്വാസം മുട്ടി മരിച്ചു; പരീക്ഷണം വിനയായി മാറിയെന്ന് പോലീസ്!

കാമുകനെ കയര്‍ ഉപയോഗിച്ച് കെട്ടിയ ശേഷം സ്ത്രീ വാഷ്‌റൂമില്‍ പോയി

സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഇടയില്‍ കഴുത്തില്‍ രസത്തിനായി കുരുക്കിയ കയര്‍ മുറുകി 30-കാരന്‍ ശ്വാസംമുട്ടി മരിച്ചു. നാഗ്പൂരിലെ ഒരു ലോഡ്ജിലാണ് സംഭവം. കഴുത്തില്‍ കെട്ടിയ കയര്‍ കുരുക്കായി മാറിയതോടെയാണ് അത്യാഹിതം സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കി. 

ലൈംഗിക സംതൃപ്തി വര്‍ദ്ധിപ്പിക്കാനായി സ്ത്രീ യുവാവിനെ കസേരയില്‍ ചേര്‍ത്ത് കെട്ടുകയായിരുന്നു. കൈകളും, കാലുകളും കസേരയില്‍ ബന്ധിച്ച ശേഷം കഴുത്തില്‍ ഒരു കയറും കെട്ടി. ഇതാണ് പിന്നീട് അപകടമായി മാറിയത്. 

''സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീയും പുരുഷനും പ്രണയത്തിലായിരുന്നു. മരിച്ചയാള്‍ വിവാഹിതനാണ്. ഇരുവരും ലോഡ്ജില്‍ മുറിയെടുത്ത് സമയം ചെലവിടാന്‍ എത്തിയപ്പോഴാണ് നൈലോണ്‍ കയര്‍ ഉപയോഗിച്ച് സെക്‌സിന് ഇടയില്‍ കൈയും കാലും കെട്ടിയത്. മറ്റൊരു കയര്‍ ഉപയോഗിച്ച് കഴുത്തിലും കെട്ടി', പോലീസ് ഓഫീസര്‍ പിടിഐയോട് പറഞ്ഞു. 

കാമുകനെ കയര്‍ ഉപയോഗിച്ച് കെട്ടിയ ശേഷം സ്ത്രീ വാഷ്‌റൂമില്‍ പോയി. ഈ സമയത്ത് കസേര മറിഞ്ഞ് വീണ് കഴുത്തിലെ കയര്‍ മുറുകുകയായിരുന്നു. മടങ്ങിയെത്തിയ സ്ത്രീ പങ്കാളി നിലത്ത് ചലനമറ്റ് കിടക്കുന്നതാണ് കണ്ടത്. ഇവര്‍ സഹായത്തിനായി നിലവിളിച്ചതോടെ റൂം സര്‍വ്വീസിലുള്ള ആളാണ് കസേരയില്‍ നിന്ന് കെട്ടഴിച്ചത്. 

പോലീസിലും വിവരം അറിയിച്ചു. സ്ത്രീയെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലിലാണ് തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇവര്‍ വിശദമാക്കിയത്. അപകട മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.