CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 29 Minutes 6 Seconds Ago
Breaking Now

ശരത്കാലത്ത് എല്ലാം ശരിയാകും! സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങള്‍ വരെ കാത്തിരിക്കണം; ഉയര്‍ന്ന ഇന്‍ഫെക്ഷനും, കൂട്ട വാക്‌സിനേഷനും ചേര്‍ന്ന് വര്‍ഷാവസാനത്തോടെ ഹെര്‍ഡ് ഇമ്മ്യൂണിറ്റി സാധ്യമാക്കും

ഒന്നാം ഘട്ടത്തിലും, രണ്ടാം ഘട്ടത്തിലുമായി 25% മുതല്‍ 30% വരെ ജനങ്ങളിലേക്ക് ഇന്‍ഫെക്ഷന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്

യുകെയില്‍ അഞ്ച് ലക്ഷം പേരെങ്കിലും കൊവിഡ് ബാധിച്ച് മരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസണ്‍ പുതിയ പ്രവചനവുമായി രംഗത്ത്. യുകെയിലെ ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ നിരക്കും, കൂട്ട വാക്‌സിനേഷന്‍ പ്രോഗ്രാമും ചേര്‍ന്ന് കൊറോണാവൈറസിന് എതിരെ ഹെര്‍ഡ് ഇമ്മ്യൂണിറ്റി വര്‍ഷാവസാനത്തോടെ സാധ്യമാക്കുമെന്നാണ് ഫെര്‍ഗൂസണ്‍ വ്യക്തമാക്കുന്നത്. ഓട്ടം, അതായത് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തിലെ ശരത്കാലത്തോടെ ജീവിതം സാധാരണ നിലയിലേക്ക് എത്തിച്ചേരുമെന്നാണ് അദ്ദേഹം പങ്കുവെയ്ക്കുന്ന പ്രതീക്ഷ. 

ഇന്‍ഫെക്ഷന്‍ നിരക്കുകള്‍ അതിവേഗം താഴേക്ക് പതിക്കുമെന്ന് ഫെര്‍ഗൂസണ്‍ സണ്‍ഡേ ടൈംസിനോട് പറഞ്ഞു. ഒരുപക്ഷെ തീര്‍ത്തും ഇല്ലാതാകാനുള്ള സാധ്യതയും കൂടുതലാണ്. നിലവിലെ ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ നിരക്ക് മൂലം ആളുകള്‍ വാക്‌സിന്റെ സഹായം ഇല്ലാതെ തന്നെ പ്രതിരോധശേഷി രൂപപ്പെടുന്നതാണ് ഇതിന് കാരണം. ലണ്ടന്‍ പോലുള്ള സ്ഥലങ്ങളില്‍ തല്‍ഫലമായി ഹെര്‍ഡ് ഇമ്മ്യൂണിറ്റി സാധ്യമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

ഒന്നാം ഘട്ടത്തിലും, രണ്ടാം ഘട്ടത്തിലുമായി 25% മുതല്‍ 30% വരെ ജനങ്ങളിലേക്ക് ഇന്‍ഫെക്ഷന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇത് വ്യാപനം കുറയാന്‍ ഇടയാക്കും. ഇപ്പോള്‍ വന്‍തോതില്‍ ഇന്‍ഫെക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും ഹെര്‍ഡ് ഇമ്മ്യൂണിറ്റി സാധ്യമാകുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ജനങ്ങളില്‍ അധികമായി വൈറസ് പടരുകയും, ആളുകള്‍ക്ക് സ്വാഭാവികമായി പ്രതിരോധശേഷി രൂപപ്പെടുന്നതുമാണ് ഹെര്‍ഡ് ഇമ്മ്യൂണിറ്റി. 




കൂടുതല്‍വാര്‍ത്തകള്‍.