CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 48 Seconds Ago
Breaking Now

വിജയ് സാര്‍ ഒന്നു വൈകിയെത്തിയെങ്കിലെന്ന് പ്രാര്‍ത്ഥിച്ചിരുന്നു ; മാസ്റ്റര്‍ ലൊക്കേഷന്‍ അനുഭവം പങ്കുവച്ച് മാളവിക

മാസ്റ്ററി'ന്റെ റിലീസ് ആഘോഷമാക്കി ആരാധകര്‍. ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ ആവേശം തീര്‍ത്തിരിക്കുകയാണ് ചിത്രം. മാസ്റ്റര്‍ തന്റെ കരിയറിലെ വഴിത്തിരിവാകും എന്ന പ്രതീക്ഷയിലാണ് നടി മാളവിക മോഹനന്‍. വിജയ് എത്ര വലിയ താരമാണെന്ന് തിരിച്ചറിഞ്ഞത് കൂടെ അഭിനയിച്ചപ്പോഴാണ് എന്നാണ് താരം പറയുന്നത്.

വിജയ് സാര്‍ ഒന്ന് വൈകി എത്തിയിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു എന്നാണ് മാളവിക പറയുന്നത്. കാരണം വിജയ് ഏറെ അച്ചടക്കമുള്ള വ്യക്തിയാണ്. വിജയ് സാറില്‍ തനിക്കേറ്റവും ആരാധന തോന്നിയ കാര്യവും കൃത്യനിഷ്ഠയാണെന്ന് മാളവിക പറയുന്നു.

'ചിലപ്പോഴോക്കെ സമയം വൈകി ധൃതിയില്‍ ചെല്ലുമ്പോള്‍ 'വിജയ് സാര്‍ ഒന്ന് വൈകി എത്തിയിരുന്നെങ്കില്‍' എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. അങ്ങനെയാവുമ്പോള്‍ തയ്യാറാകാന്‍ കൂടുതല്‍ സമയം ലഭിക്കുമല്ലോ. പക്ഷേ അദ്ദേഹം എപ്പോഴും കൃത്യസമയത്ത് എത്തിയിട്ടുണ്ടാകും. രാവിലെ 7 മണിയ്ക്കാണ് ഷോട്ട് എങ്കില്‍ അദ്ദേഹം 6.55 ആവുമ്പോഴെ റെഡിയായി സെറ്റിലുണ്ടാവും' എന്നാണ് മാളവിക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

മാസ്റ്ററിന്റെ ചിത്രീകരണം വളരെ രസകരമായിരുന്നുവെന്നും താരം പറയുന്നു. ചെറുപ്പക്കാരുടെ ടീമായതിനാല്‍ എപ്പോഴും തമാശയായിരുന്നു. സിനിമ ഒരു കോളജ് പ്രൊജക്ട് പോലെയായിരുന്നു. വിജയ് വളരെ കൂളും സപ്പോര്‍ട്ടീവുമാണ്. തിയേറ്ററില്‍ എല്ലാ മൂവീ റെക്കോഡും തകര്‍ക്കുന്ന ചിത്രമാകും എന്നായിരുന്നു പ്രതീക്ഷയെന്നും മാളവിക പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.