Breaking Now

ബ്രിസ്റ്റോൾ സീറോ മലബാര്‍ യൂത്ത് മൂവ്‌മെൻ്റ് (SMYM ) ഇ മാഗസിന്‍ പുറത്തിറക്കി ; ക്രിസ്മസ് ചാരിറ്റി ഇക്കുറി പൂര്‍ത്തിയാക്കുന്നത്‌ ഹൊറൈസണ്‍ മാഗസിനിലൂടെ...

എല്ലാവര്‍ഷവും ക്രിസ്മസ് സമയത്ത് ചാരിറ്റി പ്രവര്‍ത്തനം നടത്താറുള്ള  ബ്രിസ്റ്റോൾ  സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് യുവജന പ്രസ്ഥാനം ഇക്കുറി ലോക്ക്ഡൗണ്‍ ആയതിനാല്‍ പുതിയ രീതിയില്‍ തങ്ങളുടെ പ്രവര്‍ത്തനം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തികച്ചും പുതുമയാര്‍ന്ന രീതിയില്‍ ഇമാഗസിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയാണ് അവര്‍ മാതൃകയാവുന്നത്.ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വിവിധ പ്രതിപാദ്യവിഷയസംക്ഷേപമാണ് 'HORIZON ' എന്ന പേരിലുള്ള മാഗസിനിലൂടെ സമൂഹത്തിലെത്തുന്നത്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ , സീറോമലബാര്‍ യൂത്ത്മൂവ്‌മെന്റ് രൂപതാ ഡയറക്ടര്‍ ഫാ. ഫന്‍സ്വാ പത്തില്‍, ബ്രിസ്റ്റോള്‍ സെന്റ്. തോമസ് മിഷന്‍ വികാരിയും യൂത്ത് ഡയറക്ടറുമായ ഫാ. പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റി സെബാസ്റ്റ്യന്‍ ലോനപ്പന്‍ , സണ്‍ഡേസ്‌കൂള്‍ ഹെഡ്ടീച്ചര്‍ സിനി ജോണ്‍ എന്നിവരുടെ ആശംസകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള മാഗസിന്റെ ഔപചാരിക പ്രകാശനം ജനുവരി 16 ശനിയാഴ്ച രൂപതാ മുന്‍ മതബോധന ഡയറക്ടര്‍ റവ.ഫാ.ജോയി വയലില്‍ CST നിര്‍വ്വഹിച്ചു. 

പ്രകാശനകര്‍മ്മത്തിനായി പ്രത്യേകം വിളിച്ചു ചേര്‍ത്ത വെബ് മീറ്റിങ്ങില്‍ എഡിറ്റോറിയല്‍ ബോര്‍ഡംഗം തേജല്‍ സെബാസ്റ്റ്യന്‍ എല്ലാവരേയും സ്വാഗതം ചെയ്തു.  സെന്റ്. തോമസ് മിഷന്‍ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ജെന്‍സന്‍ റോയ് കൃതജ്ഞത പറഞ്ഞു. ഇരുവരുടെയും  പ്രസംഗങ്ങളില്‍  ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട്, ഡീക്കണ്‍ ജോസഫ് ഫിലിപ്പ്, സി.ലീനാ മേരി, സി. ഗ്രേയ്‌സ് മേരി എന്നിവരുള്‍പ്പെടെയുള്ളവര്‍ നല്കുന്ന സഹായ സഹകരണങ്ങളെക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചു. 

യൂത്ത് കോര്‍ഡിനേറ്റര്‍ കൂടിയായ ശ്രീ. ജോമോന്‍ സെബാസ്റ്റ്യനാണ് മാഗസിനോടനുബന്ധപ്രവര്‍ത്തികളും ക്രോഡീകരിച്ചിരുന്നത്. ജന്‍സന്‍ റോയ്( ചീഫ് എഡിറ്റര്‍), അലീനാ വിന്‍സന്റ്, അനിയാ തരകന്‍, ആന്‍മെര്‍ളിന്‍ ജോണ്‍സണ്‍, ഷാര്‍ലറ്റ് ക്ലമന്റ്‌സ്, ഡേവിഡ് സെബാസ്റ്റ്യന്‍, ജാക്വിലിന്‍ റോയ്, ജെറോം മാത്യു, ജോയല്‍ വാദ്ധ്യാനത്ത്, ജോഹാന്‍ മനോഷ്, റൂബന്‍ റെജി, തേജല്‍ സെബാസ്റ്റ്യന്‍ എന്നിവരായിരുന്നു എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍.

യുവജനങ്ങളുടെ ക്രിയാത്മകതയെ ഉണര്‍ത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നും പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് ഫാ ജോയ് വയലില്‍ ഓര്‍മ്മിപ്പിച്ചു.

പല നല്ല കാര്യങ്ങള്‍ക്കും തുടക്കമായിരുന്നു ബ്രിസ്റ്റോളിലെ യുവജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. ക്രിസ്തുവിനെ അറിയാനും പ്രഘാഷോക്കാനും ഇതിലൂടെ സാധിക്കട്ടെയെന്ന് ആശംസയറിയിച്ചു.

ഗ്രേറ്റ്ര്‍ ബ്രിട്ടൻ സീറോമലബാർ രൂപതാ മെത്രാൻ മാർ  ജോസഫ് സ്രാമ്പിക്കല്‍ ആശംസകൾ നൽകിയിട്ടുള്ള മാഗസിന്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://www.syromalabarchurchbristol.com/youth_group/




കൂടുതല്‍വാര്‍ത്തകള്‍.