CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 21 Minutes 55 Seconds Ago
Breaking Now

അഭിനേതാക്കള്‍ അന്യഗ്രഹജീവികളൊന്നുമല്ല, ഇതേ സമൂഹത്തില്‍ നിന്നുള്ളവര്‍ തന്നെ ; അഭിനേതാക്കള്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന വാദം തള്ളി നടന്‍ മുഹമ്മദ് സീഷാന്‍ അയൂബ്

അഭിനേതാക്കള്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന വാദങ്ങള്‍ തികച്ചും തെറ്റായ ധാരണയെന്ന്  ബോളിവുഡ് നടന്‍ മുഹമ്മദ് സീഷാന്‍ അയൂബ്. അഭിനേതാക്കള്‍ അന്യഗ്രഹജീവികളൊന്നുമല്ല. ഇതേ സമൂഹത്തില്‍ നിന്നുള്ളവര്‍ തന്നെ. നടീനടന്മാര്‍ രാഷ്ട്രീയം സംസാരിക്കരുതെന്ന് പറയുന്നത് തികച്ചും തെറ്റായ ഒരു ധാരണയാണ്.  ആക്ടര്‍ എന്നു പറയുന്നത് ആക്ടിവിസ്റ്റാണ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അടുത്ത കാലത്തിറങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അയൂബ് താണ്ഡവ് എന്ന ആമസോണ്‍ പ്രൈം സീരിസിലും സുപ്രധാന റോളിലെത്തുന്നുണ്ട്. താണ്ഡവ്  ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.

നിലപാടുകള്‍  പ്രൊഫഷണല്‍ ജീവിതത്തെ ബാധിച്ചിട്ടുണ്ടെങ്കിലും താന്‍ അതിനെ കാര്യമായെടുക്കുന്നില്ലെന്നും അയൂബ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.