CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 18 Seconds Ago
Breaking Now

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിലെ ഇരട്ട പദവി വഹിക്കുന്ന 3 ഡിസിസി അധ്യക്ഷമാരെ മാറ്റാന്‍ തീരുമാനം

പുതിയ അധ്യക്ഷന്മാരെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിലെ ഇരട്ട പദവി വഹിക്കുന്ന 3 ഡിസിസി അധ്യക്ഷമാരെ മാത്രം മാറ്റാന്‍ തീരുമാനം.പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍, എറണാകുളം ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദ്,വയനാട് ഡിസിസി അധ്യക്ഷന്‍ ഐ.സി.ബാലകൃഷ്ണന്‍ എന്നിവരെയാണ് മാറ്റുന്നത്. വി.കെ ശ്രീകണ്ഠന്‍ എംപിയും മറ്റുള്ളവര്‍ എംഎല്‍എമാരുമാണ്. പുതിയ അധ്യക്ഷന്മാരെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും.

മോശം പ്രകടനം നടത്തിയ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍കോട് ഡിസിസി

പ്രസിഡന്റുമാരെ മാറ്റാന്‍ തീരുമാനിച്ചെങ്കിലും ഉടന്‍ വേണ്ടെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു. പക്ഷേ വൈകാതെ ഡിസിസികള്‍ പുന:സംഘടിപ്പിക്കും. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ ഇന്നും തുടരും. കെപിസിസി അധ്യക്ഷണ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ തുടരുകയാണ്.

അതിനിടെ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ പ്ലക്കാഡുകളും പൂക്കളുമായി പ്രവര്‍ത്തകര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ആദ്യം വിമാനത്താവളത്തിന് പുറത്തെത്തിയ രമേശ് ചെന്നിത്തല വേഗത്തില്‍ മടങ്ങി. പിന്നാലെ എത്തിയ ഉമ്മന്‍ചാണ്ടിയെ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഉമ്മന്‍ചാണ്ടി നയിക്കും എന്നെഴുതിയ പ്ലക്കാഡുകളുമായാണ് പ്രവര്‍ത്തകരെത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.