
















റീല്‍സ് ചിത്രീകരണത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുനാഗപ്പള്ളി കാട്ടില്‍ക്കടവ് മരുതൂര്‍ക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അരവിന്ദും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നു മൂന്ന് ബൈക്കുകളിലായി റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ ഹാന്‍ഡിലുകള്‍ തമ്മില്‍ തട്ടി രണ്ട് ബൈക്കുകളുടെ നിയന്ത്രണം വിട്ടു.
ഒരു ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മറ്റൊരെണ്ണം സമീപത്തെ ടൈല്‍സ് കടയുടെ ഗോഡൗണിലേക്കും ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ 3 യുവാക്കളെ ശാസ്താംകോട്ട ഭരണിക്കാവ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെങ്കിലും അരവിന്ദിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.