CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 50 Seconds Ago
Breaking Now

കേക്കിന് മുകളില്‍ കംഗാരു ; കട്ടു ചെയ്യില്ലെന്ന് രഹാനെ ; ക്യാപ്റ്റന്റെ പോളിസിയ്ക്ക് ആരാധകരുടെ കൈയ്യടി

ഓസ്‌ട്രേലിയന്‍ ടീമിനെ കംഗാരുക്കള്‍ എന്നുവിളിക്കാറുണ്ട്. ഓസ്‌ട്രേലിയയുടെ ദേശീയ മൃഗവും കംഗാരുവാണ്. അതിനാലാണ് കേക്ക് കട്ട് ചെയ്യാന്‍ രഹാനെ വിസമ്മതിച്ചത്

ഒട്ടേറെ പ്രതിസന്ധി കടന്നാണ് കിരീടവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലേക്കെത്തിയത്. പരിക്കും പരിഹാസവും വെല്ലുവിളികളും ചേര്‍ന്നതായിരുന്നു ഓരോ മാച്ചും. ഏതായാലും കപ്പുമായി എത്തിയ ക്യാപ്റ്റനെ അയല്‍ക്കാര്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. എന്നാല്‍ ആ കേക്ക് മുറിക്കാന്‍ താരം തയ്യാറായില്ല. കാരണം കംഗാരുവിന്റെ രൂപം കൊണ്ട് ഉണ്ടാക്കിയതിനാലാണ്.

കത്തിയെടുത്ത് കേക്കിന്റെ മുകളില്‍ വച്ച ശേഷമാണ് കംഗാരുവിന്റെ രൂപം രഹാനെ കണ്ടത്. ഇതോടെ താരം പിന്‍വാങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഓസ്‌ട്രേലിയന്‍ ടീമിനെ കംഗാരുക്കള്‍ എന്നുവിളിക്കാറുണ്ട്. ഓസ്‌ട്രേലിയയുടെ ദേശീയ മൃഗവും കംഗാരുവാണ്. അതിനാലാണ് കേക്ക് കട്ട് ചെയ്യാന്‍ രഹാനെ വിസമ്മതിച്ചത്. എന്തായാലും ക്യാപ്റ്റന്‍ തന്റെ പോളിസി കൊണ്ട് കൈയ്യടി നേടുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.