CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 20 Seconds Ago
Breaking Now

സ്വന്തം ജീവിതം വെള്ളിത്തിരയില്‍ കാണാന്‍ കഥാപാത്രം തിയേറ്ററില്‍ നേരിട്ടെത്തി ; ജയസൂര്യ ചിത്രത്തിലെ ' മുരളി' ഇതാണ്

സ്വന്തം ജീവിതം വെള്ളിത്തിരയില്‍ കാണാന്‍ കഥാപാത്രം തിയേറ്ററില്‍ നേരിട്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുരളി കുന്നുംപുറത്താണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ''വെള്ളം'' എന്ന സിനിമയുടെ ആദ്യ ഷോ കാണാനെത്തിയത്. ജയസൂര്യ നായകനായ ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രം സാങ്കല്‍പ്പികമല്ല. തളിപ്പറമ്പ് സ്വദേശി മുരളി കുന്നുംപുറത്തിന്റെ ജീവിത കഥയെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ് ''വെള്ളം''. മുരളിക്കൊപ്പം സിനിമയിലേയും ജീവിതത്തിലേയും മറ്റ് കഥാപാത്രങ്ങളും തീയറ്ററിലെത്തി.

നിരവധി രാജ്യങ്ങളില്‍ ടൈല്‍സ് വ്യാപാരം നടത്തുന്ന വ്യവസായിയാണ് മുരളിയിപ്പോള്‍. ആദ്യ ഷോ കാണാന്‍ നടന്‍ സന്തോഷ് കീഴാറ്റൂരടക്കം ചിത്രത്തിലഭിനയിച്ച നിരവധി പേര്‍ മുരളിക്കൊപ്പമുണ്ടായിരുന്നു. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളത്തിന്റെ പ്രധാന ലൊക്കേഷനും തളിപ്പറമ്പും പരിസര പ്രദേശങ്ങളുമായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.