CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 56 Seconds Ago
Breaking Now

10 വര്‍ഷം മുന്‍പ് കാഴ്ച നഷ്ടപ്പെട്ട അന്ധന് 'കാഴ്ച' തിരികെ നല്‍കി ശാസ്ത്രലോകം! കൃത്രിമ കോര്‍ണിയ ഇംപ്ലാന്റ് വഴി കാഴ്ചയുടെ ലോകം വീണ്ടും കണ്‍നിറയെ!

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അംഗീകാരം ലഭിച്ച ചികിത്സ 10 രോഗികളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയത്.

10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കോര്‍ണിയല്‍ രോഗത്തെ തുടര്‍ന്ന് 78കാരനായ ജമാല്‍ ഫുറാനിക്ക് കാഴ്ച നഷ്ടമാകുന്നത്. എന്നാല്‍ ആധുനിക ശാസ്ത്രത്തിന് നന്ദി പറയാം, ഈ ഇസ്രയേലുകാരന് കാഴ്ച തിരികെ കിട്ടി. 

കൃത്രിമ കോര്‍ണിയ ഇംപ്ലാന്റ് വഴിയാണ് ഫുറാനിക്ക് കാഴ്ചയുടെ ലോകത്തേക്ക് തിരിച്ചുവരാന്‍ സാധിച്ചത്. ഐവാളിലേക്ക് നേരിട്ട് കൂട്ടിച്ചേര്‍ക്കുന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശസ്ത്രക്രിയയാണ് ഇതിന് ആവശ്യമായി വന്നത്. ഇതിന് ശേഷം കുടുംബാംഗങ്ങളെ തിരിച്ചറിയാനും, അക്കങ്ങള്‍ ഐ ചാര്‍ട്ടില്‍ നിന്ന് വായിക്കാനും ഇദ്ദേഹത്തിന് സാധിച്ചു. 

കെപ്രോ എന്ന് വിളിക്കപ്പെടുന്ന ഇംപ്ലാന്റ് നോണ്‍ഡീഗ്രേഡബിള്‍ സിന്തറ്റിക് നാനോ ടിഷ്യൂ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. കണ്‍പോളയെയും, നേത്രഗോളത്തിന് മുന്നിലുള്ള ഭാഗവും കവര്‍ ചെയ്യുന്ന ചെറിയ പാടയിലാണ് ഇത് സ്ഥാപിക്കുന്നത്. കണ്ണിലെ വെളുത്ത ഭാഗത്താണ് ഇതുള്ളത്. 

ഇസ്രയേലിലെ പേട്ടാ തിക്വയിലുള്ള റാബിന്‍ മെഡിക്കല്‍ സെന്ററിലാണ് ശസ്ത്രക്രിയ നടന്നത്. കോര്‍നീറ്റ് എന്ന കമ്പനിയാണ് ഇത് നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അംഗീകാരം ലഭിച്ച ചികിത്സ 10 രോഗികളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയത്. 

കോര്‍ണിയല്‍ അന്ധത ബാധിച്ച രോഗികളെയാണ് ട്രയല്‍സിനായി തെരഞ്ഞെടുത്തത്. ഓരോ വര്‍ഷവും രണ്ട് മില്ല്യണ്‍ ജനങ്ങളെ ഈ രോഗം ബാധിക്കുന്നു. ലോകത്തില്‍ അന്ധരായ ജനസംഖ്യയില്‍ അഞ്ച് ശതമാനം പേരെ ഈ രോഗമാണ് ബാധിച്ചത്. 

 




കൂടുതല്‍വാര്‍ത്തകള്‍.