CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 44 Seconds Ago
Breaking Now

യുകെയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും കൊവിഡ് വാക്‌സിന്‍, ജൂലൈ 31നകം; 50ന് മുകളിലുള്ളവര്‍ക്ക് ഏപ്രിലില്‍ പ്രതിരോധം; യുകെയുടെ ഭാവിദിനങ്ങള്‍ മന്ത്രിമാര്‍ ഇന്ന് തീരുമാനിക്കും

മാര്‍ച്ച് 8ന് എല്ലാ വിദ്യാര്‍ത്ഥികളെയും സ്‌കൂളുകളില്‍ മടക്കിയെത്തിക്കുന്നതാണ് ഇതില്‍ ആദ്യഘട്ടം.

യുകെയിലെ മുതിര്‍ന്ന വ്യക്തികള്‍ക്ക് ജൂലൈ അവസാനത്തോടെ ഒരു ഡോസ് വാക്‌സിനെങ്കിലും ഉറപ്പാക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നാളെ നടത്തുമെന്നാണ് കരുതുന്നത്. ലോക്ക്ഡൗണ്‍ വിലക്കുകളില്‍ ഇളവുകള്‍ അനുവദിക്കാനുള്ള പദ്ധതി ഒരുക്കുമ്പോള്‍ സുപ്രധാന ലക്ഷ്യമായി ഇത് മാറും. മുന്‍പ് നിശ്ചയിച്ചതിലും നേരത്തെ തന്നെ 18 മുതല്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ എത്തിക്കാനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. 

ഏപ്രില്‍ 15നകം 50ന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഒരു ഡോസ് വാക്‌സിന്‍ ഉറപ്പാക്കാനും ബോറിസ് ഉദ്ദേശിക്കുന്നു. നേരത്തെ മേയ് മാസമാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നത്. ലോക്ക്ഡൗണില്‍ നിന്നും ജാഗ്രതയോടെ പുറത്തുകടക്കുന്നതിനൊപ്പം വാക്‌സിനേഷന്‍ പദ്ധതിക്ക് വേഗത വര്‍ദ്ധിപ്പിക്കാനാണ് നീക്കം. മാര്‍ച്ച് 8ന് എല്ലാ വിദ്യാര്‍ത്ഥികളെയും സ്‌കൂളുകളില്‍ മടക്കിയെത്തിക്കുന്നതാണ് ഇതില്‍ ആദ്യഘട്ടം. 

ഇംഗ്ലണ്ടിലെ കെയര്‍ ഹോം അന്തേവാസികള്‍ക്ക് ഒരു പതിവ് സന്ദര്‍ശകനെ അനുവദിക്കും. ഈസ്റ്ററോടെ രണ്ട് കുടുംബങ്ങള്‍ക്ക് പുറത്ത് വെച്ച് കാണാന്‍ സാധിക്കും. ഇതിന് ശേഷമാണ് അവശ്യ സേവനത്തില്‍ വരാത്ത ഷോപ്പുകള്‍ തുറക്കാനും, പബ്ബുകള്‍ക്കും റെസ്റ്റൊറന്റുകള്‍ക്കും ഔട്ട്‌ഡോര്‍ സര്‍വ്വീസും അനുവദിക്കുക.

ഇന്ന് മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍ ബോറിസ് അന്തിമതീരുമാനങ്ങള്‍ ഉറപ്പിക്കും. നാളെ ക്യാബിനറ്റ് യോഗത്തില്‍ ഇത് അംഗീകരിച്ച ശേഷമാകും കോമണ്‍സില്‍ പ്രഖ്യാപനങ്ങള്‍ നടത്തുക. 




കൂടുതല്‍വാര്‍ത്തകള്‍.