CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 58 Minutes 31 Seconds Ago
Breaking Now

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; 4 പേര്‍ കൂടി അറസ്റ്റില്‍; ബിന്ദു നേരത്തേയും സ്വര്‍ണം കടത്തിയിരുന്നുവെന്ന് പൊലീസ്

ഈ മാസം 19നാണ് ബിന്ദു അവസാനമായി സ്വര്‍ണ്ണം കടത്തിയത്. അന്ന് ബെല്‍റ്റിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കിയ നിലയിലാണ് സ്വര്‍ണ്ണം കടത്തിയത്.

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പേര്‍ കൂടി പിടിയില്‍.  നേരത്തെയും യുവതി പലതവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായി. തിരുവല്ല സ്വദേശി ബിനോ വര്‍?ഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീര്‍, പറവൂര്‍ സ്വദേശി അന്‍ഷാദ് എന്നിവരാണ് പുതിയതായി അറസ്റ്റിലായത്. ഇവര്‍ ഇന്നലെ തന്നെ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇവരുള്‍പ്പെടുന്ന സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവും എന്നാണ് പൊലീസ് പറയുന്നത്. മൂന്നു സംഘങ്ങളില്‍പ്പെട്ടവരാണ് തട്ടിക്കൊണ്ടുപോകലില്‍ പങ്കാളികളായത്.

മലബാര്‍, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരും പ്രാദേശികമായി തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ സഹായിച്ചവരുമാണ് ഇവര്‍. ഈ മൂന്നു സംഘത്തിനും സ്വര്‍ണക്കടത്ത് സംഘം ഓരോ ചുമതലകള്‍ വീതിച്ചു നല്‍കിയിരുന്നു.  ഈ മൂന്നു സംഘത്തിലും പെട്ടവര്‍ അറസ്റ്റിലായവരിലുണ്ട്. മാന്നാര്‍ കുരട്ടിക്കാട് സ്വദേശി ബിനോയിയുടെ വീടു ആക്രമിച്ച് ഭാര്യ ബിന്ദുവിനെ കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്

ഈ മാസം 19നാണ് ബിന്ദു അവസാനമായി സ്വര്‍ണ്ണം കടത്തിയത്. അന്ന് ബെല്‍റ്റിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കിയ നിലയിലാണ് സ്വര്‍ണ്ണം കടത്തിയത്. ഈ സ്വര്‍ണ്ണം കൊടുവള്ളിയിലുള്ള രാജേഷിന് കൈമാറണമെന്നായിരുന്നു  ധാരണ. എന്നാല്‍, ഇത് തെറ്റിച്ചതോടെയാണ് സംഘം ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. സ്വര്‍ണ്ണക്കടത്ത് കേസ് ആയതിനാല്‍ കസ്റ്റംസും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. കസ്റ്റംസ് ഇന്ന് മാന്നാറിലെത്തി തെളിവുകള്‍ ശേഖരിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.