CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 52 Minutes 10 Seconds Ago
Breaking Now

'മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കും; എ.കെ.ബാലനെതിരെ പോസ്റ്ററുകള്‍

മന്ത്രി എകെ ബാലന്റെ ഭാര്യ ഡോക്ടര്‍ പികെ ജമീലയെ തരൂരില്‍ സ്ഥാനാര്‍ഥിയാക്കുന്നതാണ് സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും ഒരുപോലെ ചൊടിപ്പിച്ചത്

മന്ത്രി എ.കെ.ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്ററുകള്‍. മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കും. ജനാധിപത്യത്തെ കുടുംബ സ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയുക എന്നീ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. സേവ് കമ്മ്യൂണിസത്തിന്റെ പേരില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും മന്ത്രിയുടെ വീടിന്റെ പരിസരത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മന്ത്രി എകെ ബാലന്റെ ഭാര്യ ഡോക്ടര്‍ പികെ ജമീലയെ തരൂരില്‍ സ്ഥാനാര്‍ഥിയാക്കുന്നതാണ് സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും ഒരുപോലെ ചൊടിപ്പിച്ചത്. ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ പ്രതിഷേധം നടക്കുന്നുണ്ട്. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. 2001 മുതല്‍ എകെ ബാലന്‍ മത്സരിച്ചു ജയിച്ചുവന്ന തരൂര്‍ മണ്ഡലത്തില്‍ കുടുംബ പാരമ്പര്യത്തിന്റെ പേരില്‍ മാത്രമാണ് ജമീലയ്ക്ക് സീറ്റ് നല്‍കുന്നതെന്നാണ് അണികള്‍ക്കിടയിലെ സംസാരം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയവര്‍ മല്‍സരിക്കേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചുനിന്നതോടെയാണ് എ.കെ.ബാലന് സീറ്റ് നഷ്ടമായത്.സി.പി.ഐ.എം സംസ്ഥാന സമിതിയാണ് എ.കെ.ബാലന് പകരം ഭാര്യ ഡോ.പി.കെ ജമീലയെ മത്സരിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്.ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സംസ്ഥാന സമിതി വിലയിരുത്തല്‍.

 

 




കൂടുതല്‍വാര്‍ത്തകള്‍.