CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 37 Minutes 28 Seconds Ago
Breaking Now

ഒരു മലയാള സിനിമയുടെ ഷൂട്ടിങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത സംഘടനകളുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നു'; ഹരീഷ് പേരടി

പാലക്കാട്  ക്ഷേത്ര പരിസരത്ത് സിനിമാ ഷൂട്ടിംഗ് തടഞ്ഞ സംഭവത്തില്‍ സിനിമ സംഘടനകള്‍ക്ക് നേരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ഒരു സിനിമയുടെ ചിത്രീകരണത്തിന് തടസ്സം നേരിട്ടിട്ടു പോലും അതിനെതിരെ പ്രതികരിക്കാത്ത സിനിമ സംഘടനകളുടെ മുഖത്തേക്ക് താന്‍ കാര്‍ക്കിച്ച് തുപ്പുന്നുവെന്നാണ് ഹരീഷ് പേരടി പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.

കേരളത്തില്‍ ഒരു മലയാള സിനിമയുടെ ഷൂട്ടിങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നു…ക്ര തുഫു…

'നീയാം നദി' എന്ന സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവമുണ്ടായത്. ഹിന്ദു മുസ്ലീം പ്രണയം ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബിജെപി സംഘം ചിത്രീകരണം തടഞ്ഞതെന്ന് തിരക്കഥാകൃത്ത് സല്‍മാന്‍ ഫാരിസ്  പറഞ്ഞിരുന്നു.

സിനിമ ഷൂട്ട് ചെയ്യുവാന്‍ ക്ഷേത്ര അധികൃതരുടെ അനുമതി വാങ്ങിയിരുന്നു. അനുമതിയില്ലാതെ ചിത്രീകരണം നടത്തിയതിനാലാണ് തടഞ്ഞതെന്നും പാകിസ്ഥാനിന്റെ ഉള്‍പ്പടെയുളള കൊടികള്‍ ക്ഷേത്രമുറ്റത്ത് കയറ്റിയതിനേയാണ് തടഞ്ഞയെന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.