CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 13 Seconds Ago
Breaking Now

സംശയം വേണ്ട, ബ്രിട്ടന്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തും! മൂന്നാം കൊവിഡ് വ്യാപനം ഗുരുതരമാകില്ലെന്ന് വിദഗ്ധര്‍; ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ ശരത്കാലത്ത് ലഭ്യമാകും; 10 മില്ല്യണ്‍ ആളുകള്‍ക്ക് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി

വാക്‌സിനും, ലോക്ക്ഡൗണും ചേര്‍ന്ന് ചുരുങ്ങിയത് 10,000 ജീവനുകള്‍ രക്ഷിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്

ബ്രിട്ടന്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്താന്‍ ഏറെ വൈകില്ലെന്ന് വിദഗ്ധര്‍. ജൂണ്‍ 21ന് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ച് തുടങ്ങുമ്പോള്‍ ഇതിനുള്ള വഴിയൊരുങ്ങുമെന്നാണ് സര്‍ക്കാരിന്റെ ഭയപ്പെടുത്തുന്ന കണക്കുകളെ അവഗണിച്ച് കൃത്യമായി വ്യാപനത്തെ കുറിച്ച് പ്രവചിച്ച പ്രൊഫസര്‍ ഫിലിപ്പ് തോമസിന്റെ വാക്കുകള്‍. 

വിജയകരമായ വാക്‌സിനേഷന്‍ പ്രോഗ്രാമാണ് ബ്രിട്ടനെ കാത്തുരക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മൂന്നാം ഘട്ട വ്യാപനം ഉണ്ടായാല്‍ പോലും ബ്രിട്ടനില്‍ ഇത് ഗുരുതരമായി മാറില്ല. കേസുകളും, മരണങ്ങളും കുറഞ്ഞ് നില്‍ക്കും. ജൂണ്‍ മാസത്തോടെ ജനസംഖ്യയില്‍ ഭൂരിപക്ഷവും സുരക്ഷ നേടിയിരിക്കും. ഇതിന് പുറമെ വേനല്‍ക്കാലം എത്തുന്നതോടെ പ്രതിരോധശേഷിയും ഉയരുമെന്ന് പ്രൊഫ ഫിലിപ്പ് തോമസ് വിശദമാക്കുന്നു. 

ഇതിനിടെ ബ്രിട്ടനില്‍ രണ്ട് ഡോസുകളും ലഭിച്ച ജനങ്ങളുടെ എണ്ണം 10 മില്ല്യണ്‍ എത്തിച്ചേര്‍ന്നതായി മാറ്റ് ഹാന്‍കോക് പ്രഖ്യാപിച്ചു. ഇതിന് പുറമെ യുകെയ്ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ ഈ വര്‍ഷം തന്നെ ലഭ്യമാക്കുമെന്നും ഹെല്‍ത്ത് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഇതോടെ അഞ്ചില്‍ ഒരു മുതിര്‍ന്ന വ്യക്തിക്ക് വീതം ബ്രിട്ടനില്‍ കൊവിഡിന് എതിരെ മികച്ച സുരക്ഷ ലഭിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. രോഗസാധ്യത അധികമുള്ള ഭൂരിപക്ഷം പേര്‍ക്കും വാക്‌സിന്‍ ലഭിച്ച് കഴിഞ്ഞു. 

32.9 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചിരിക്കുന്നത്. അതേസമയം ആദ്യ ഡോസ് വാക്‌സിനെടുക്കാന്‍ മുന്നോട്ട് വരുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വാക്‌സിനും, ലോക്ക്ഡൗണും ചേര്‍ന്ന് ചുരുങ്ങിയത് 10,000 ജീവനുകള്‍ രക്ഷിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.