CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 23 Seconds Ago
Breaking Now

മനസ്സിലുള്ളത് തുറന്നടിച്ച് ചാള്‍സും, വില്ല്യമും, കെയ്റ്റും; ഫ്രോഗ്മോര്‍ ചര്‍ച്ചയില്‍ ഹാരി നേരിട്ടത് മൂന്ന് പേരുടെ രോഷം; സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പില്‍ അഭിപ്രായങ്ങളും, അഭിപ്രായ വ്യത്യാസങ്ങളും തുറന്നടിച്ചു; ഹാരി രാജകീയ ഡ്യൂട്ടിയിലേക്ക് തിരിച്ചുവരുമോ?

ഫിലിപ്പ് രാജകുമാരന്റെ വിടവാങ്ങലോടെ രാജ്ഞിയ്ക്ക് കൂടുതല്‍ പിന്തുണ ആവശ്യമായ ഘട്ടമാണ്

എഡിന്‍ബര്‍ഗ് ഡ്യൂക്കിന്റെ സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷം ഫ്രോഗ്മോര്‍ കോട്ടേജില്‍ ഹാരി രാജകുമാരനും, മുതിര്‍ന്ന രാജകുടുംബംഗങ്ങളുമായി സജീവചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഇതുവരെയുള്ള പ്രശ്‌നങ്ങളും, അഭിപ്രായങ്ങളും, അഭിപ്രായവ്യത്യാസങ്ങളും തുറന്നടിക്കുന്ന രീതിയിലാണ് ചര്‍ച്ച അരങ്ങേറിയതെന്നാണ് സൂചന. പിതാവ് ചാള്‍സ്, സഹോദരന്‍ വില്ല്യം, ജ്യേഷ്ഠത്തി കെയ്റ്റ് എന്നിവരെയാണ് ഹാരി തന്റെ പഴയ വസതിയില്‍ അതിഥികളായി ക്ഷണിച്ചത്. 

യുകെയില്‍ നിന്നും രക്ഷപ്പെടുന്നത് വരെ ഹാരിയും, ഭാര്യ മെഗാനും താമസിച്ചിരുന്ന വിന്‍ഡ്‌സര്‍ വസതിയില്‍ രണ്ട് മണിക്കൂറോളം ചര്‍ച്ചകള്‍ നീണ്ടു. നിലവില്‍ ഫ്രോഗ്മോറിലെ താമസക്കാരായ യൂജിന്‍ രാജകുമാരിയും, ഭര്‍ത്താവും ഇവരുടെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനായി മാറിനിന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഹാരി ഒറ്റയ്ക്കും, മറുഭാഗത്ത് മൂന്ന് പേരും ചേര്‍ന്നതോടെ രാജകുമാരന് ശരങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നുവെന്നും ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. 

പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് തീരുന്നതല്ലെങ്കിലും പരിഹാരത്തിലേക്കുള്ള ചുവടുവെപ്പായി ഇത് മാറുമെന്നാണ് കരുതുന്നത്. രണ്ട് മണിക്കൂര്‍ പിതാവും, മക്കളും തമ്മില്‍ സംസാരിച്ചതോടെ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ഹാരിയും, മെഗാനും രാജകുടുംബം ഉപേക്ഷിച്ച് യുഎസിലേക്ക് പറക്കുകയും, ഒപ്രാ വിന്‍ഫ്രെയുമായി അഭിമുഖം നല്‍കുകയും ചെയ്തതോടെ രാജകുടുംബത്തില്‍ പൊട്ടിത്തെറി രൂക്ഷമായിരുന്നു. 

ബക്കിംഗ്ഹാം കൊട്ടാരവും, കെന്‍സിംഗ്ടണ്‍ കൊട്ടാരവും വിഷയത്തില്‍ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. അതേസമയം ഫിലിപ്പ് രാജകുമാരന്റെ വിടവാങ്ങലോടെ രാജ്ഞിയ്ക്ക് കൂടുതല്‍ പിന്തുണ ആവശ്യമായ ഘട്ടമാണ്. ഹാരിയെ രാജകീയ ദൗത്യങ്ങളിലേക്ക് തിരികെ ക്ഷണിക്കാന്‍ സാധ്യതയുണ്ടോയെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.