CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 55 Minutes 29 Seconds Ago
Breaking Now

മകന്റെ ഏഴാം പിറന്നാളിന് കുട്ടിക്കൊപ്പം നഗ്ന ഫോട്ടോ! ചിത്രം പങ്കുവെച്ച നടിക്ക് ജയില്‍ശിക്ഷ; വിധിക്കെതിരെ ഗായിക കാര്‍ഡി ബി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്?

മുടി ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ മറച്ചാണ് നടി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്

മകന്റെ ഏഴാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കുട്ടിക്കൊപ്പം നഗ്നയായി നിന്ന് ചിത്രം എടുത്ത് പങ്കുവെച്ച നടിക്ക് ഘാനയില്‍ 90 ദിവസം ജയില്‍ശിക്ഷ. അകുപെം പോളോ എന്നറിയപ്പെടുന്ന നടിയാണ് മകനൊപ്പം നഗ്നചിത്രം എടുക്കാന്‍ തയ്യാറായത്. എന്നാല്‍ വിധിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ രോഷം ഉയരുകയാണ്. യുഎസ് ഗായിക കാര്‍ഡി ബി ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്.

മകനൊപ്പം നഗ്നയായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് അശ്ലീല ചിത്രമായി കണക്കാക്കി ശിക്ഷ വിധിച്ചത്. 31-കാരിയായ പോളോ മറ്റൊരു വ്യക്തിയുടെ സ്വകാര്യതയെയും, അന്തസ്സിനെയും ഹനിക്കുന്ന ഗാര്‍ഹിക പീഡനം നടത്തിയെന്ന കുറ്റത്തിനും ചേര്‍ത്താണ് ശിക്ഷ. 

മുടി ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ മറച്ചാണ് നടി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ചിത്രത്തെ കുട്ടി പീഡനമായാണ് ജഡ്ജ് പരിഗണിച്ചത്. ഘാനയില്‍ ഇത്തരം അശ്ലീല ചിത്രങ്ങളുടെ എണ്ണം കൂടുന്നതായും ജഡ്ജ് മുന്നറിയിപ്പ് നല്‍കി. 

വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പോളോയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരം ഫോട്ടോഷൂട്ട് അമേരിക്കയില്‍ പതിവ് കാര്യമാണെന്ന് പിന്തുണയുമായി എത്തിയ റാപ്പര്‍ കാര്‍ഡി ബി അവകാശപ്പെട്ടു. ജയില്‍ശിക്ഷ കൊടുത്തത് കടുപ്പമായി പോയെന്നും ഇവര്‍ വ്യക്തമാക്കി. ഇതോടെ പോളോയെ ജയില്‍ശിക്ഷയില്‍ നിന്നും രക്ഷിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായി. 




കൂടുതല്‍വാര്‍ത്തകള്‍.