CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 45 Minutes 43 Seconds Ago
Breaking Now

പുതുമുഖങ്ങളെയും പരിചയസമ്പന്നരെയുമുള്‍പ്പെടുത്തി സാലിസ്ബറിബറി മലയാളി അസ്സോസിയേഷന് നവ നേതൃത്വം; ഷിബുജോണ്‍, ഡിനു ഓലിക്കല്‍, ഷാല്‍മോന്‍ തുടങ്ങിയവര്‍ നയിക്കും

സാലിസ്ബറി: പുതുമുഖങ്ങളെയും പരിചയസമ്പന്നരെയുമുള്‍പ്പെടുത്തി സാലിസ്ബറിബറി മലയാളി അസ്സോസിയേഷന്‍ 2021 23 കാലയളവിലേക്കുള്ള ഭരണസമിതി നിലവില്‍ വന്നു. ഷിബു ജോണ്‍ പ്രസിഡന്റായും ഡിനു ഓലിക്കല്‍ സെക്രട്ടറിയായും ഷാല്‍മോന്‍ പങ്കെത് ട്രഷററായുമുള്ള ഭരണസമിതിയാകും സംഘടനയ്ക്ക് നേതൃത്വം നല്‍കുക.

മാര്‍ച്ച് 27ശനിയാഴ്ച നടന്ന സൂം വഴി നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പും നടന്നത്. സംഘടനയുടെ രക്ഷാധികാരിയായി ശ്രീ ജോസ് കെ ആന്റണിയും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി രാജി ബിജുവും ജോയിന്റ് സെക്രട്ടറിയായി നിധി ജയ്‌വിനും ജോയിന്റ് ട്രഷററായി ജ്യോതിഷ് ജോസും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നിര്‍വ്വാഹക സമിതിയംഗങ്ങളായി കുര്യാച്ചന്‍ സെബാസ്റ്റിയന്‍, മേഴ്‌സി സജീഷ്, ജിനോയെസ് കിഴക്കേപ്പറമ്പില്‍, എം പി പദ്മരാജ്, സുജു ജോസഫ് തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു. യുക്മ പ്രതിനിധികളായി സുജു ജോസഫ്, എം പി പദ്മരാജ്, ഡിനു ഓലിക്കല്‍ എന്നിവരെയും പൊതുയോഗം ചുമതലപ്പെടുത്തി.

കോവിഡ് പ്രോട്ടോക്കോള്‍ നിയമങ്ങള്‍ പാലിച്ച് മാര്‍ച്ച് 27 ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ മുന്‍ പ്രസിഡന്റ് സുജു ജോസെഫിന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച പൊതുയോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി മേഴ്‌സി സജീഷും ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് ട്രഷറര്‍ എം പി പദ്മരാജ് അവതരിപ്പിച്ചു. പൊതുയോഗത്തിന് ശ്രീമതി സില്‍വി ജോസ് സ്വാഗതവും ശ്രീ ജോബിന്‍ ജോസ് നന്ദിയും രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് ചുമതലകള്‍ എം പി പദ്മരാജന്റെ നേതൃത്വത്തിലായിരുന്നു നടന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ മാറുന്ന മുറയ്ക്ക് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും കലാ കായിക രംഗങ്ങളില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കായിരിക്കും പ്രഥമ പരിഗണനയെന്ന് പ്രസിഡന്റ് ഷിബു ജോണ്‍ പറഞ്ഞു.

 

സുജു ജോസഫ്, പി ആര്‍ ഓ

 

 




കൂടുതല്‍വാര്‍ത്തകള്‍.