ഗ്രേറ്റ് ബ്രിട്ടന്‍ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കും . കുടുംബങ്ങള്‍ക്കയി നടത്തുന്ന ഈ മത്സരത്തില്‍ രൂപതയുടെ വിവിധ മിഷന്‍ സെന്ററുകളില്‍ നിന്നായി അനേകം കുടുംബങ്ങളാണ് പങ്കെടുക്കുന്നത് . വളരെ ഉത്സാഹത്തോടും പ്രാര്ഥനയോടുംകൂടി ഈ ചരിത്രപഠനത്തിന്റെ ഭാഗമാകുന്ന എല്ലാ കുടുംബങ്ങള്‍ക്കും ബൈബിള്‍ അപ്പസ്റ്റലേറ്റ് ടീമിന്റെ പ്രാര്‍ത്ഥനാശംസകള്‍ . നമ്മുക്ക്
പകര്‍ന്നുകിട്ടിയ ഈ വിശ്വാസ ദീപം വരും തലമുറക്കും ഒട്ടും മങ്ങലേല്‍ക്കാതെ പകര്‍ന്നുകൊടുക്കാന്‍ ഈ ചരിത്രപഠനം നമ്മെ സഹായിക്കട്ടെ . സഭയെ അറിയുക ,നമ്മുടെ സഭയെ സ്‌നേഹിക്കുക . ഇപ്രകാരം സ്‌നേഹത്തിന്റെ വലിയ കൂട്ടായ്മയായ സഭയിലേക്ക് നമ്മുടെ കുടുംബങ്ങളെ നമ്മുക്ക് ചേര്‍ത്തുനിര്‍ത്താം .
രണ്ട് ഘട്ടങ്ങളായിട്ട് ഓണ്‍ലൈന്‍ ആയി നടത്തുന്ന മത്സരങ്ങളുടെ ആദ്യ ഘട്ടമത്സരമാണ് ഇന്ന് നടക്കുക . മത്സരങ്ങള്‍ വൈകുന്നേരം ഏഴ് മണിക്ക് ആരംഭിച് ഏഴരക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് . മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഇതിനോടകം ഓരോരോരുത്തരുടേയും രജിസ്റ്റേര്‍ഡ് ഈമെയിലില്‍ പ്രാക്ടീസ് ടെസ്‌റ് മത്സരങ്ങള്‍ക്ക് മുന്‍പ് തന്നെ അയച്ചിട്ടുണ്ട് .
രണ്ടു മത്സരങ്ങളില്‍ നിന്നുമായി ഓരോ റീജിയണില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ഒരു കുടുംബം ഫൈനല്‍ മത്സരത്തിലേക്ക് പ്രവേശിക്കും . ഭാരതത്തിന്റെ അപ്പോസ്‌തോലനായ വിശുദ്ധ തോമാസ്ലീഹയുടെ ദുക്‌റാന തിരുനാളായ ജൂലൈ മൂന്നിന് ഫൈനല്‍ മത്സരങ്ങള്‍ ലൈവ് പ്ലാറ്റഫോമില്‍ നടത്താനുമാണ് നിശ്ചയിച്ചിരിക്കുന്നത് . രൂപത ബൈബിള്‍ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത് . മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ബൈബിള്‍ അപ്പോസ്റ്റോലറ്റിന്റെ വെബ്‌സൈറ്റ് സന്ദര്ശിക്കുക .http://smegbbiblekalotsavam.com/?page_id=719