CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 48 Minutes 26 Seconds Ago
Breaking Now

നൂറടിച്ച് ക്യാപ്റ്റന്റെ ടീം; കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 40 വര്‍ഷത്തെ ട്രെന്‍ഡ് തിരുത്തി ചരിത്ര വിജയം കുറിച്ച് എല്‍ഡിഎഫ്; തകര്‍ന്നടിഞ്ഞ് യുഡിഎഫ്; ബിജെപിയുടെ അക്കൗണ്ട് ക്ലോസായി!

കേരളത്തില്‍ ഇടത് തരംഗം ആഞ്ഞടിച്ചു, നാമാവശേഷമായി യുഡിഎഫ്; പൂജ്യരായി എന്‍ഡിഎ

അഞ്ച് വര്‍ഷം ഭരിച്ചാല്‍, പിന്നീടുള്ള അഞ്ച് വര്‍ഷം പ്രതിപക്ഷത്ത്! കഴിഞ്ഞ 40 വര്‍ഷക്കാലമായി കേരളത്തില്‍ നടന്നുപോന്ന ആ ട്രെന്‍ഡ് തിരുത്തി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അപ്പാടെ ശരിവെച്ച് ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ക്കൊടുവില്‍ വെന്നിക്കൊടി പാറിച്ച് എല്‍ഡിഎഫ് തുടര്‍ഭരണം ഉറപ്പാക്കി. 

100 സീറ്റുകളില്‍ വിജയിച്ച് കയറിയാണ് ഇടതുപക്ഷം ഭരണം നിലനിര്‍ത്തിയത്. 2016ലെ തെരഞ്ഞെടുപ്പില്‍ 91 സീറ്റുകളാണ് എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. അതേസമയം ട്രെന്‍ഡ് തുടരുമെന്നും, ഭരണം പിടിക്കാമെന്നും മോഹിച്ച യുഡിഎഫ് തകര്‍ന്നടിഞ്ഞ കാഴ്ചയാണ് കേരളം മുന്നോട്ട് വെച്ചത്. കേരളത്തിന്റെ ജനഹിതം സ്വീകരിക്കുന്നതായി രമേശ് ചെന്നിത്തല പ്രതികരിച്ചു. 

ഇതിനിടെ കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് ക്ലോസാകുന്നതിനും കേരളം സാക്ഷ്യം വഹിച്ചു. പല സീറ്റുകളിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടതോടെ എന്‍ഡിഎ കേരളത്തില്‍ സംപൂജ്യരായി! അവസാന നിമിഷം വരെ പാലക്കാട് ഇ. ശ്രീധരന്‍ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും മൂന്നാം തവണയും യുഡിഎഫിന്റെ ഷാഫി പറമ്പില്‍ വിജയിച്ചുകയറി. തൃശ്ശൂരില്‍ സുരേഷ് ഗോപിയും, നേമത്ത് കുമ്മനം രാജശേഖരനും ഒഴികെ എന്‍ഡിഎ മത്സരാര്‍ത്ഥികളാരും ഫോട്ടോ ഫിനിഷ് പോരാട്ടങ്ങളില്‍ ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. 

അങ്ങിനെ തുടര്‍ഭരണം ഉറപ്പാക്കിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്തിയെന്നത് ചരിത്ര നേട്ടമായി മാറുകയാണ്. പല അപ്രതീക്ഷിത തിരിച്ചടികളും നേരിട്ട കോണ്‍ഗ്രസിന് ഇനിയുള്ള ദിവസങ്ങള്‍ ഇതിനുള്ള ഉത്തരം പറയേണ്ടി വരും. ഇതിന് പുറമെ ഒന്നില്‍ നിന്നും പൂജ്യത്തിലേക്ക് മറിഞ്ഞതിന് ദേശീയ തലത്തില്‍ കെ സുരേന്ദ്രന്‍ മോദിയോടും, അമിത് ഷായ്ക്കും ഉത്തരം നല്‍കി വിയര്‍ക്കുകയും ചെയ്യും. 




കൂടുതല്‍വാര്‍ത്തകള്‍.