CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 8 Seconds Ago
Breaking Now

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുപൊട്ടിച്ച യുവതി തന്റെ ബന്ധുവാണ് എന്ന തരത്തില്‍ നടക്കുന്ന പ്രചാരണം ; പൊളിഞ്ഞ് പാളീസായിട്ടും സഖാക്കള്‍ക്ക് ഒരു മാറ്റവുമില്ല;വ്യാജ പ്രചാരണത്തിനെതിരെ ഫിറോസ്

ഇത്രയും വലിയ തോല്‍വി തെരഞ്ഞെടുപ്പില്‍ നേരിട്ടിട്ടും ഇവരെന്തായിരിക്കും പാഠം പഠിക്കാത്തതെന്ന് ചോദിച്ച ഫിറോസ്, അതുകൊണ്ടാണല്ലോ അവരെ സഖാക്കള്‍ എന്ന് വിളിക്കുന്നത് എന്നും പരിഹസിച്ചു.

സ്റ്റോപ്പ് ഇല്ലാത്ത ഇടത്ത് ബസ് നിര്‍ത്തണമെന്ന ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുപൊട്ടിച്ച യുവതി തന്റെ ബന്ധുവാണ് എന്ന തരത്തില്‍ നടക്കുന്ന പ്രചാരണത്തിനെതിരെ നിയുക്ത എംഎല്‍എ പി കെ ഫിറോസ്. വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടും പേരാമ്പ്രയിലെ കൗമും പൊളിഞ്ഞ് പാളീസായിട്ടും സഖാക്കള്‍ക്ക് ഒരു മാറ്റവുമില്ലെന്നും ഏതോ ബസിന്റെ ചില്ല് പൊട്ടിച്ചത് തന്റെ ബന്ധുവാണ് എന്നാണ് പുതിയ പ്രചാരണം എന്നും പി കെ ഫിറോസ് പറഞ്ഞു.

ഇത്രയും വലിയ തോല്‍വി തെരഞ്ഞെടുപ്പില്‍ നേരിട്ടിട്ടും ഇവരെന്തായിരിക്കും പാഠം പഠിക്കാത്തതെന്ന് ചോദിച്ച ഫിറോസ്, അതുകൊണ്ടാണല്ലോ അവരെ സഖാക്കള്‍ എന്ന് വിളിക്കുന്നത് എന്നും പരിഹസിച്ചു. കൊടുവളളി സഖാക്കള്‍, റെഡ് ആര്‍മി, യുവധാര തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലൂടെയാണ് വൈറലായ വീഡിയോയിലെ യുവതി പി കെ ഫിറോസിന്റെ സഹോദരീ പുത്രിയാണെന്ന തരത്തില്‍ വ്യാജ പ്രചാരണമുണ്ടായത്. പി കെ ഫിറോസിന്റെ സഹോദരി പുത്രി കെഎസ്ആര്‍ടിസി ബസില്‍ അതിക്രമം കാട്ടിയതിന് 25,000 രൂപ പിഴ അടച്ച് കേസില്‍ നിന്നും ഒഴിവായെന്നും യുഡിഎഫ് ഭരണത്തില്‍ മുസ്ലിം ലീഗിന് എന്ത് തോന്ന്യാസവും ആകാമെന്നാണോ എന്നുമെല്ലാം ചോദിച്ചാണ് യുവതിയുടെ ചിത്രങ്ങളുള്‍പ്പെടെ വെച്ചുളള പ്രചാരണം.

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ച യുവതി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ ഭാര്യയാണെന്ന തരത്തിലും വ്യാജ പ്രചാരണം നടന്നിരുന്നു. വീഡിയോയില്‍ കണ്ട സ്ത്രീ തന്റെ ഭാര്യ അല്ലെന്നും അവരുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തമാക്കി വസീഫും നേരത്തെ രംഗത്തെത്തിയിരുന്നു. നുണകള്‍ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന യുഡിഎഫ്- ബിജെപി തന്ത്രങ്ങള്‍ തുടരുകയാണെന്നും ചാനലുകളുടെ വ്യാജ കാര്‍ഡുകള്‍ വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണെന്നും വസീഫ് കുറ്റപ്പെടുത്തി. ഇത്തരം അധമ പ്രവൃത്തികള്‍ക്ക് മുന്നില്‍ തോല്‍ക്കുന്നവരല്ല തങ്ങളെന്നും ഭയം ലേശം പോലുമില്ലാതെ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും വസീഫ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തണമെന്ന ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ചില്ല് യുവതി ഇടിച്ച് പൊട്ടിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് ആണ് തകര്‍ത്തത്. മിംസ് സ്റ്റോപ്പില്‍ നിര്‍ത്തണം എന്നായിരുന്നു യുവതിയുടെ ആവശ്യം. അവിടെ സ്റ്റോപ്പില്ലാത്തതിനാല്‍ ബസ് മുന്നോട്ട് പോയതോടെ യുവതി പ്രകോപിതയായി ചില്ല് തകര്‍ക്കുകയായിരുന്നു. ബസിലെ യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.